ഹിമാചല്‍ പ്രദേശില്‍ ഇടതു സഖ്യം 19 മണ്ഡലങ്ങളില്‍ മത്സരിക്കും
സിപിഎം നേതൃത്വം നല്‍കുന്ന ഇടത് സംഖ്യം 19 മണ്ഡലങ്ങളിലാണ് ഇത്തവണ മത്സരിക്കുന്നത്...
ഹിമാചല്‍പ്രദേശില്‍ കോണ്‍ഗ്രസിനും ബിജെപിക്കും ഇടയില്‍ മത്സരരംഗത്ത് ശക്തമായ സാനിധ്യമാണ് ഇടതുപക്ഷത്തിന്‍റേത്. സിപിഎം നേതൃത്വം നല്‍കുന്ന ഇടത് സംഖ്യം 19 മണ്ഡലങ്ങളിലാണ് ഇത്തവണ മത്സരിക്കുന്നത്. നീണ്ട ഇടവേളയ്ക്ക്ശേഷം ഇത്തവണ നിയമസഭയില്‍ തങ്ങളുടെ എംഎല്‍എമാരുണ്ടാകുമെന്നാണ് ഇടതുപക്ഷത്തിന്‍റെ കണക്കുകൂട്ടലുകള്‍.
ഹിമാചല്‍ പ്രദേശില്‍ ബിജെപിയും കോണ്‍ഗ്രസും കഴിഞ്ഞാല്‍ ചെറുതെങ്കിലും സ്വാധീനമുള്ള പാര്‍ട്ടിയാണ് സിപിഎം. യുവാക്കളും കോളേജ് വിദ്യാര്‍ത്ഥികളുമാണ് സിപിഎമ്മിന്‍റെ കരുത്ത്. ഇത്തവണ സിപിഐയുമായിചേര്‍ന്നുള്ള ഇടത് സഖ്യം 19 മണ്ഡലങ്ങളിലാണ് മത്സരിക്കുന്നത്. ഷിംലയടക്കം 16 മണ്ഡലങ്ങളില്‍ മത്സരിക്കുന്ന സിപിഎം ഇത്തവണ 93ന് ശേഷം വീണ്ടും നിയമസഭയിലെത്തുമെന്ന പ്രതീക്ഷയിലാണ്.
ഷിംല മണ്ഡലത്തില്‍ നിന്നാണ് സിപിഎം അവസാനമായി വിജയിച്ചത്. ഇത്തവണ ഷിംലയില്‍ മുന്‍ മേയര്‍ സഞ്ജയ് ചൌഹാനാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി. ഷിംലയ്ക്ക് പുറമെ തിയോങ് അടക്കം മറ്റ് 2 മണ്ഡലങ്ങള്‍ കൂടി വിജയിക്കുമെന്നാണ് സിപിഎമ്മിന്‍റെ കണക്കുകൂട്ടല്‍.