ഇസ്രയേല്‍ പ്രധാനമന്ത്രി ഡല്‍ഹിയിലെത്തി
Update: 2018-06-03 04:38 GMT
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു 6 ദിവസത്തെ സന്ദര്‍ശനത്തിനായി ഡല്‍ഹിയിലെത്തി. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ നയതന്ത്രബന്ധത്തിന്‍റെ 25 ആം വാര്‍ഷികം..
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു 6 ദിവസത്തെ സന്ദര്‍ശനത്തിനായി ഡല്‍ഹിയിലെത്തി. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ നയതന്ത്രബന്ധത്തിന്‍റെ 25 ആം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് നെതന്യാഹുവിന്‍റെ സന്ദര്‍ശനം. പ്രോട്ടോക്കോള്‍ ലംഘിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഡല്‍ഹി വിമാനത്താവളത്തില്‍ നേരിട്ടെത്തിയാണ് നെതന്യാഹുവിനെ സ്വീകരിച്ചത്.പ്രതിരോധം, ഊര്‍ജ്ജം തുടങ്ങി വിവിധമേഖലകളിലെ സഹകരണവുമായി ബന്ധപ്പെട്ട് 9 കരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പുവെക്കും.