സ്ഥാനാര്‍ഥിയാക്കാന്‍ പണം വാങ്ങിയ ആം ആദ്‍മി നേതാവ് ഒളികാമറയില്‍ കുടുങ്ങി

Update: 2018-06-04 22:37 GMT
Editor : Ubaid
സ്ഥാനാര്‍ഥിയാക്കാന്‍ പണം വാങ്ങിയ ആം ആദ്‍മി നേതാവ് ഒളികാമറയില്‍ കുടുങ്ങി
Advertising

ആം ആദ്മി പാര്‍ട്ടി പഞ്ചാബ് കണ്‍വീനര്‍ സുച്ചാ സിങ് ഛോട്ടേപൂര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയില്‍ നിന്ന് പണം വാങ്ങുന്ന ദൃശ്യങ്ങളാണ് പാര്‍ട്ടിക്കാര്‍ തന്നെ ഒളികാമറയില്‍ ചിത്രീകരിച്ചത്.

പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കാന്‍ സ്വന്തം പാര്‍ട്ടിക്കാരനില്‍ നിന്ന് പണം വാങ്ങിയ ആം ആദ്മി പാര്‍ട്ടി നേതാവ് ഒളികാമറയില്‍ കുടുങ്ങി. ആം ആദ്മി പാര്‍ട്ടി പഞ്ചാബ് കണ്‍വീനര്‍ സുച്ചാ സിങ് ഛോട്ടേപൂര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയില്‍ നിന്ന് പണം വാങ്ങുന്ന ദൃശ്യങ്ങളാണ് പാര്‍ട്ടിക്കാര്‍ തന്നെ ഒളികാമറയില്‍ ചിത്രീകരിച്ചത്.

സുച്ചാ സിങ്ങിനെ പുറത്താക്കി സത്യസന്ധനായ മറ്റൊരാളായ പാര്‍ട്ടിയുടെ സംസ്ഥാന കണ്‍വീനറാക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടിയുടെ പഞ്ചാബിലെ രണ്ട് എം.പിമാര്‍ ഉള്‍പ്പടെ 21 നേതാക്കള്‍ അരവിന്ദ് കെജ്‍രിവാളിന് കത്തയച്ചു. ആറ് മാസത്തിനപ്പുറം സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പണം വാങ്ങിയ വിവാദം പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. വിഷയം ചര്‍ച്ചചെയ്യാന്‍ മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുടെ യോഗം കെജ്രിവാള്‍ ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്തിട്ടുണ്ട്.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News