പ്രതിരോധ-സുരക്ഷാ മേഖലയിലുള്‍പ്പെടെ 12 കരാറുകളില്‍ ഇന്ത്യയും വിയറ്റ്നാമും ഒപ്പുവെച്ചു

Update: 2018-06-04 16:42 GMT
പ്രതിരോധ-സുരക്ഷാ മേഖലയിലുള്‍പ്പെടെ 12 കരാറുകളില്‍ ഇന്ത്യയും വിയറ്റ്നാമും ഒപ്പുവെച്ചു
Advertising

ദ്വിദിന സന്ദര്‍ശനത്തിന് വിയറ്റ്നാമിലെത്തിയ മോദി

പ്രതിരോധ മേഖലയില്‍ ഉള്‍പ്പെടെ 12 കരാറുകളില്‍ ഇന്ത്യയും വിയറ്റ്നാമും ഒപ്പുവെച്ചു. വിയറ്റ്നാമുമായി ദീര്‍ഘകാല ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ദ്വിദിന സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി ഇന്ന് വിയറ്റ്നാം പ്രസിഡന്റുമായും വിവിധ നേതാക്കളുമായും കൂടിക്കാഴ്ച നടത്തും.

പ്രതിരോധ-സുരക്ഷാ മേഖലയിലുള്‍പ്പെടെ 12 കരാറുകളിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും വിയറ്റ്നാം പ്രധാനമന്ത്രി
എന്‍ക്യുയെന്‍ സുയാന്‍ ഫുക്കും ഒപ്പുവെച്ചത്. ഇന്ധന ഇറക്കുമതി കാര്യത്തിലും ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തി. ആരോഗ്യമേഖലയിലും ബഹിരാകാശ മേഖലയിലും ഇരുരാജ്യങ്ങളും തമ്മില്‍ സഹകരിച്ചുപ്രവര്‍ത്തിക്കും.

ദ്വിദിന സന്ദര്‍ശനത്തിന് വിയറ്റ്നാമിലെത്തിയ മോദി വിയറ്റ്നാം പ്രസിഡണ്ട് ട്രാന്‍ ഡെയ് ക്വാങുമായും കമ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി എന്‍ഗ്യൂയെന്‍ ഫു ത്രോങുമായും കൂടിക്കാഴ്ച നടത്തും. ഹാംഗ്സൂവില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ന് വൈകിട്ട് പ്രധാനമന്ത്രി ചൈനയിലേക്ക് തിരിക്കും. ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡണ്ട് ഷീ ജിന്‍ പിങുമായും അമേരിക്കന്‍ പ്രസിഡണ്ട് ഒബാമയുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.

Tags:    

Similar News