സാഹസിക വിനോദ സഞ്ചാരം: മാര്‍ഗരേഖയുമായി ടൂറിസം മന്ത്രാലയം
വിനോദ സഞ്ചാരം സുരക്ഷിതവും ഗുണ നിലവാരമുള്ളതുമാക്കുകയാണ് ലക്ഷ്യം.
രാജ്യത്തെ സാഹസിക വിനോദ സഞ്ചാരത്തിന് ടൂറിസം മന്ത്രാലയം മാർഗ രേഖ പുറത്തിറക്കി. വിനോദ സഞ്ചാരം സുരക്ഷിതവും ഗുണ നിലവാരമുള്ളതുമാക്കുകയാണ് ലക്ഷ്യം. രാജ്യത്ത് സാഹസിക ടൂറിസം വളര്‍ച്ച കൈവരിക്കുകയും സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനവ് രേഖപ്പെടുത്തുകയും ചെയ്ത പശ്ചാതലത്തില്‍ കൂടിയാണ് നീക്കം.
കേന്ദ്ര ടൂറിസം മന്ത്രാലയം ആദ്യമായാണ് സാഹസിക വിനോദ സഞ്ചാരത്തിന് മാർഗ രേഖ പുറത്തിറക്കുന്നത്. അഡ്വെഞ്ചര്‍ ടൂര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെയാണ് മാര്‍ഗ രേഖ തയ്യാറാക്കിയിട്ടുള്ളത്. സാഹസിക വിനോദ സഞ്ചാര പ്രവർത്തനങ്ങൾക്ക് ആവശ്യമായ അടിസ്ഥാന നിലവാരവും സുരക്ഷയും ഉറപ്പാക്കുകയാണ് ലക്ഷ്യം.
മൗണ്ടൈനിങ്, ട്രെക്കിങ്ങ്, ബംഗീ ജംബിംഗ്, സൈക്ലിങ് ടൂര്‍സ് തുടങ്ങിയ കരയിലെ 15ഉം പാഗ്ലൈഡിങ് സ്കൈ ഡൈവിങ്, പാരാ മോട്ടോറിങ് അടമുള്ള വായുവിലെ 7ഊം കയാക്കിംഗ്, റിവർ റാഫ്റ്റിങ് അടക്കമുള്ള വെള്ളത്തിലെ 7ഉം വിനോദങ്ങളാണ് സാഹസിക വിനോദങ്ങളുടെ പട്ടികയിലുള്ളത്. ഇവക്ക് ഒരോ നിന്നും പ്രത്യേകം മാര്‍ഗ നിര്‍ദേശങ്ങള്‍ രേഖയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നിയമങ്ങൾ നിർമ്മിക്കുന്നതിന് ഒപ്പം അവ അനുസരിക്കാനുള്ള ശീലവും വളർത്തിയെടുക്കണമെന്ന് മാർഗ രേഖ പുറത്തിറക്കി ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനം പറഞ്ഞു.
രാജ്യത്ത് നിലവില്‍ സാഹസിക ടൂറിസം വലിയ വളര്‍ച്ച കൈവരിക്കുകയും സാമ്പത്തിക വളർച്ചയിൽ സുപ്രധാന പങ്ക് വഹിക്കുകയും ചെയ്യുന്നുണ്ട്.വിദേശ സഞ്ചാരികളുടെ എണ്ണത്തിലും വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.