കര്‍ണാടക മന്ത്രി ഡികെ ശിവകുമാറിന് മേല്‍ കുരുക്ക് മുറുകുന്നു

Update: 2018-06-05 15:03 GMT
Editor : Jaisy
കര്‍ണാടക മന്ത്രി ഡികെ ശിവകുമാറിന് മേല്‍ കുരുക്ക് മുറുകുന്നു
Advertising

ആദായ നികുതിവകുപ്പ് നടത്തിയ റെയ്ഡില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന

കര്‍ണാടക നിയമമന്ത്രി ഡികെ ശിവകുമാറിന് മേല്‍ കുരുക്ക് മുറുകുന്നു . ആദായ നികുതിവകുപ്പ് നടത്തിയ റെയ്ഡില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന . ശിവകുമാറിനെ ഇന്ന് പുലര്‍ച്ചെ രണ്ട് മണി വരെ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു.

കര്‍ണാടക നിയമമന്ത്രി ഡി ശിവകുമാറിന്‍റെ വസതിയിലും സ്ഥാപനങ്ങളിലും മൂന്ന് ദിവസങ്ങളായി തുടരുന്ന റെയ്ഡില്‍ കണക്കില്‍പ്പെടാത്ത കോടിക്കണക്കിന് രൂപ പിടിച്ചെടുത്തതായാണ് സൂചന . 60 ഇടങ്ങളിലായാണ് റെയ്ഡ് നടത്തിയത് . റെയ്ഡിന് ശേഷം ശിവകുമാറിനെ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തു . റെയ്ഡുകള്‍ക്ക് ശേഷം ആദ്യം മാധ്യമങ്ങളെ കണ്ട ശിവകുമാര്‍ പിന്നീട വിശദമായി പ്രതികരിക്കാമെന്നും ഒപ്പം നിന്നവര്‍ക്ക് നന്ദിയുണ്ടെന്നും പറഞ്ഞു. അതിനിടെ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്തെത്തി . ഇപ്പോള്‍ നടക്കുന്നത് രാഷ്ട്രീയ പകപോക്കലാണ്. റെയ്ഡനായി തെരഞ്ഞെടുത്ത സമയം അതാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി., ജനതാദള്‍-എസ്. നേതാക്കള്‍ക്കെതിരേയുള്ള കേസുകളില്‍ തുടര്‍നടപടിക്കും മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട് .

ഗുജറാത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എംഎല്‍എ മാരെ ബിജെപി സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് 42 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ശിവകുമാറിന്റെ കര്‍ണാടകയിലെ റിസോര്‍ട്ടില്‍ കഴിയുന്നതിനിടെയാണ് ഈ റിസോര്‍ട്ടിലും ശിവകുമാറിന്റെ മറ്റ് വസതികളും ആദായ നികുതി വകുപ്പ് റെയ്ഡ് ആരംഭിച്ചത് .

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News