സ്ത്രീസുരക്ഷയില്‍ ഗോവ ഒന്നാമത്, കേരളം രണ്ടാമത്

Update: 2018-06-05 02:53 GMT
Editor : Sithara
സ്ത്രീസുരക്ഷയില്‍ ഗോവ ഒന്നാമത്, കേരളം രണ്ടാമത്
Advertising

ബിഹാര്‍, ഝാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളാണ് ഏറ്റവും പിന്നില്‍

ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതത്വമുള്ള സംസ്ഥാനം ഗോവയെന്ന് റിപ്പോര്‍ട്ട്. കേരളത്തിനാണ് രണ്ടാം സ്ഥാനം. മിസോറാം, സിക്കിം, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിലുള്ളത്. ബിഹാര്‍, ഝാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളാണ് ഏറ്റവും പിന്നില്‍. സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനുള്ള വകുപ്പാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

പ്ലാന്‍ ഇന്ത്യയാണ് സംസ്ഥാനങ്ങളിലെ സ്ത്രീസുരക്ഷ സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കിയത്. വിദ്യാഭ്യാസം, ആരോഗ്യം, ദാരിദ്ര്യം, അതിക്രമങ്ങ‌ളില്‍ നിന്നുള്ള സംരക്ഷണം എന്നിവ പരിഗണിച്ചാണ് ജന്‍ഡര്‍ വള്‍നറബിലിറ്റി ഇന്‍ഡക്സ് (ജിവിഐ) നിര്‍ണയിച്ചത്. 0.656 ഗോവയിലെ ജിവിഐ. കേരളത്തില്‍ 0.634 ആണ്. ഗോവ സ്ത്രീകളുടെ സംരക്ഷണത്തിന്‍റെ കാര്യത്തില്‍ ഒന്നാമതെത്തിയപ്പോള്‍ സ്ത്രീകളുടെ ആരോഗ്യകാര്യത്തില്‍ കേരളമാണ് ഒന്നാമത്.

ജന്‍ഡര്‍ വള്‍നറബിലിറ്റി ഇന്‍ഡക്സില്‍ ഏറ്റവും പിന്നിലായി 30ആം സ്ഥാനത്തുള്ളത് ബിഹാറാണ്. തൊട്ടുതാഴെ 29ആം സ്ഥാനത്ത് ഉത്തര്‍ പ്രദേശും. ഡല്‍ഹി ജിവിഐയില്‍ 28ആം സ്ഥാനത്താണ്. വിദ്യാഭ്യാസം, സ്ത്രീസുരക്ഷ എന്നിവയിലാണ് ഡല്‍ഹി പിന്നില്‍.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News