ആംബുലന്‍സെത്തിയില്ല, രോഗിയായ അമ്മയുടെ ഓക്സിജന്‍ സിലിണ്ടര്‍ ചുമന്ന് യുവാവ്

Update: 2018-06-05 04:39 GMT
Editor : Jaisy
ആംബുലന്‍സെത്തിയില്ല, രോഗിയായ അമ്മയുടെ ഓക്സിജന്‍ സിലിണ്ടര്‍ ചുമന്ന് യുവാവ്
Advertising

ഉത്തര്‍പ്രദേശിലെ ആഗ്ര മെഡിക്കല്‍ കോളജിലാണ് സംഭവം

ആംബുലന്‍സ് വരാന്‍ വൈകിയത് കാരണം രോഗിയായ അമ്മയുടെ ഓക്‌സിജന്‍ സിലിണ്ടര്‍ ഏറെ നേരം തോളില്‍ ചുമന്ന് കാത്തുനില്‍ക്കേണ്ടി വന്നതായി ആരോപണം. ഉത്തര്‍പ്രദേശിലെ ആഗ്ര മെഡിക്കല്‍ കോളജിലാണ് സംഭവം. രുണക്ത ഗ്രാമത്തിലെ അനുഗുര ദേവിയ്ക്കും മകനുമാണ് ദുര്യോഗമുണ്ടായത്.

ശ്വാസതടസത്തെത്തുടര്‍ന്ന് വ്യാഴാഴ്ചയാണ് അനുഗുര ദേവിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രാഥമിക ചികിത്സക്ക് ശേഷം ആംബുലന്‍സിനായി വാര്‍ഡിന് പുറത്ത് കാത്തു നില്‍ക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. വാര്‍ഡില്‍ നിന്നും ട്രോമാ സെന്ററിലേക്ക് ദൂരമുള്ളതുകൊണ്ടാണ് ആംബുലന്‍സ് ആവശ്യമായി വന്നത്. സിലിണ്ടര്‍ തോളിലേന്തി രോഗിയായ അമ്മയെയും കൊണ്ട് കുറെ നേരം കാത്തു നില്‍ക്കേണ്ടി വന്നതായി മകന്‍ പറഞ്ഞു. രോഗിയെ മാറ്റുന്ന സമയത്ത് കുറച്ച്‌ സമയം കാത്ത് നില്‍ക്കാന്‍ ഇരുവരോടും വാര്‍ഡ് ബോയ് ആവശ്യപ്പെട്ടിരുന്നുവെന്നും ഈ സമയത്താണ് മാധ്യമങ്ങള്‍ ഫോട്ടോയെടുത്തതെന്നും ആശുപത്രിയിലെ ഒരു ജീവനക്കാരൻ വ്യക്തമാക്കി.

അസൌകര്യങ്ങള്‍ക്കിടയിലാണ് ആഗ്രയിലെ എസ്എന്‍ മെഡിക്കല്‍ കോളേജ് പ്രവര്‍ത്തിക്കുന്നത്. മരുന്നുകളുടെയും സ്ട്രച്ചറുകളുടെയും അഭാവം രോഗികളെ വലയ്ക്കുന്നുണ്ട്. എന്നാല്‍ ആരോപണങ്ങളെല്ലാം ആശുപത്രി അധികൃതര്‍ നിഷേധിക്കുകയാണ്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News