സര്‍ക്കാര്‍ ജോലികളിലെ സ്ഥാനക്കയറ്റം; എസ്‍സി, എസ്‍ടി വിഭാഗങ്ങള്‍ക്കുള്ള സംവരണം തുടരാന്‍ സുപ്രിം കോടതി അനുമതി
Update: 2018-06-06 06:00 GMT
സ്ഥാനക്കയറ്റത്തിന് എസ്‍സി, എസ്‍ടി വിഭാഗങ്ങള്‍ക്കുള്ള സംവരണം റദ്ദാക്കി നേരത്തെ ഡല്‍ഹി ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു
സര്‍ക്കാര്‍ ജോലികളിലെ സ്ഥാനക്കയറ്റത്തിന് എസ്‍സി, എസ്‍ടി വിഭാഗങ്ങള്‍ക്കുള്ള സംവരണം തുടരാന്‍ സുപ്രിം കോടതി അനുമതി. ഈ സംവരണവുമായി ബന്ധപ്പെട്ട വിവിധ ഹരജികളില്‍ ഭരണഘടന ബഞ്ച് തീര്‍പ്പു പറയും വരെ നിലവിലെ നിയമപ്രകാരമുള്ള സ്ഥാനക്കയറ്റ നടപടികളുമായി കേന്ദ്ര സര്‍ക്കാരിന് മുന്നോട്ട് പോകാമെന്ന് സുപ്രിം കോടതി വ്യക്തമക്കി. സ്ഥാനക്കയറ്റത്തിന് എസ്‍സി, എസ്‍ടി വിഭാഗങ്ങള്‍ക്കുള്ള സംവരണം റദ്ദാക്കി നേരത്തെ ഡല്‍ഹി ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഇത് ചോദ്യം ചെയ്താണ് കേന്ദ്രം ഒടുവില്‍ സുപ്രിം കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ എ.കെ ഗോയല്‍, അശോക് ഭൂഷണ്‍ എന്നിവരുടെ അവധിക്കാല ബഞ്ചാണ് ഹരജി പരിഗണിച്ചത്.