ജലക്ഷാമം രൂക്ഷമെന്ന് നീതി ആയോഗ് റിപ്പോര്‍ട്ട്; പ്രതിവര്‍ഷം മരിക്കുന്നത് 2 ലക്ഷം പേര്‍

Update: 2018-06-16 10:59 GMT
Editor : Jaisy
ജലക്ഷാമം രൂക്ഷമെന്ന് നീതി ആയോഗ് റിപ്പോര്‍ട്ട്; പ്രതിവര്‍ഷം മരിക്കുന്നത് 2 ലക്ഷം പേര്‍
Advertising

60 കോടി ജനങ്ങളാണ് ഇന്ത്യയില്‍ രൂക്ഷമായ ജലക്ഷാമം അനുഭവിക്കുന്നത്

ചരിത്രത്തിലെ രൂക്ഷമായ ജലക്ഷാമമാണ് ഇന്ത്യ നേരിടുന്നതെന്ന് നീതി ആയോഗ് റിപ്പോര്‍ട്ട്. 60 കോടി ജനങ്ങളാണ് ഇന്ത്യയില്‍ രൂക്ഷമായ ജലക്ഷാമം അനുഭവിക്കുന്നത്. എല്ലാ സംസ്ഥാനങ്ങളിലും കാര്യക്ഷമമായ ജലവിനിയോഗം നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെ ആണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. .

കംപോസിറ്റ് വാട്ടര്‍ മാനേജ്മെന്റ് ഇന്‍ഡക്സ് എന്ന പേരില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്. കുടിവെള്ള കുറവിനാല്‍ പ്രതിവര്‍ഷം 2 ലക്ഷം പേര്‍ മരിക്കുന്നതായും 60 കോടി ജനങ്ങള്‍ രൂക്ഷമായ ജലക്ഷാമം നേരിടുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.‍ 2 വര്‍ഷം കൂടി കഴിഞ്ഞാല്‍ ഭൂഗര്‍ഭ ജലത്തില്‍ വലിയ കുറവുണ്ടാകുമെന്നും 21 പ്രധാന നഗരങ്ങളിലായി 10 കോടി ജനങ്ങളെ കൂടി ബാധിക്കുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.

2030 ആകുമ്പോഴേക്കും ആവശ്യമായ ജലത്തിന്റെ തോത് രണ്ടിരട്ടിയാകും. ഇത് ജിഡിപിയുടെ 6 ശതമാനം കുറക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
റിപ്പോര്‍ട്ട് പ്രകാരം ഗുജറാത്താണ് കഴിഞ്ഞ വര്‍ഷം വാട്ടര്‍ മാനേജ്‌മെന്റില്‍ മുന്നില്‍. മധ്യപ്രദേശ്, ആന്ധ്രപ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര എന്നിവയാണ് മുന്നിലുള്ള മറ്റ് സംസ്ഥാനങ്ങള്‍. ഉത്തര്‍ പ്രദേശ്, ബീഹാര്‍, രാജസ്ഥാന്‍, ഹരിയാന, തുടങ്ങിയ സംസ്ഥാനങ്ങളാണ് പട്ടികയില്‍ പിന്നില്‍. രാജ്യത്തെ 70 ശതമാനം വെള്ളവും മലിനമായതായുള്ള സ്വതന്ത്ര ഏജന്‍സികളുടെ കണ്ടെത്തലും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.ജല ഗുണനിലവാര സൂചിക പ്രകാരം 122 രാജ്യങ്ങളുടെ പട്ടികയില്‍ 120ാം സ്ഥാനത്താണ് ഇന്ത്യ.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News