ഡല്‍ഹിയില്‍ ഉള്‍പ്പടെ ഉത്തരേന്ത്യയില്‍ വിശ്വാസികള്‍ ഇന്ന് ചെറിയപെരുന്നാള്‍ ആഘോഷിക്കുന്നു

Update: 2018-06-18 06:55 GMT
Editor : Subin
ഡല്‍ഹിയില്‍ ഉള്‍പ്പടെ ഉത്തരേന്ത്യയില്‍ വിശ്വാസികള്‍ ഇന്ന് ചെറിയപെരുന്നാള്‍ ആഘോഷിക്കുന്നു
Advertising

ശവ്വാല്‍ മാസപ്പിറവി കാണാത്തതിനാല്‍ മുപ്പത് നോമ്പും അനുഷ്ഠിച്ചാണ് ഉത്തരേന്ത്യയുള്‍പ്പടെയുള്ളിടങ്ങളില്‍ വിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്.

ഒരു മാസത്തെ വ്രതാനുഷ്ഠാനം പൂര്‍ത്തിയാക്കി ഡല്‍ഹി ഉള്‍പ്പെടെയുള്ളിടങ്ങളില്‍ വിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. മസ്ജിദ്കളിലും ഈദ്ഗാഹുകളിലും നടന്ന പെരുന്നാള്‍ നമസ്‌കാരത്തില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു. ഈദ് ദിനത്തില്‍ രാഷ്ട്രപതിയും പ്രധാനമന്ത്രിയും ആശംസകള്‍ നേര്‍ന്നു.

ശവ്വാല്‍ മാസപ്പിറവി കാണാത്തതിനാല്‍ മുപ്പത് നോമ്പും അനുഷ്ഠിച്ചാണ് ഉത്തരേന്ത്യയുള്‍പ്പടെയുള്ളിടങ്ങളില്‍ വിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. രാവിലെ നടന്ന പെരുന്നാള്‍ നമസ്‌കാരത്തോടെയാണ് ഈദ് ദിനത്തെ വിശ്വാസികള്‍ വരവേറ്റത്. ഡല്‍ഹി ജമാ മസ്ജിദില്‍ നടന്ന നമസ്‌കാരത്തിന് ഷാഹി ഇമാം സയ്യിദ് അഹമ്മദ് ബുഖാരി നേതൃത്വം നല്‍കി. സമൂഹത്തില്‍ സാഹോദര്യം ശക്തിപ്പെടട്ടേയെന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും ആശംസിച്ചു. മുന്‍ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്, എന്നിവര്‍ പാര്‍ലമെന്റ് സ്ട്രീറ്റിലെ മസ്ജിദിലാണ് നമസ്‌കാരത്തിനെത്തിയത്.

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, മധ്യപ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്റ് കമല്‍ നാഥ് എന്നിവര്‍ ഭോപ്പാലിലെ ഈദ്ഗാഹില്‍ പങ്കെടുത്തു.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News