ഉത്തരം തെറ്റിച്ചതിന് മൂന്നാം ക്ലാസുകാരന് സ്ലേറ്റ് കൊണ്ട് അധ്യാപികയുടെ ക്രൂരമര്‍ദ്ദനം 

ചോരയൊലിപ്പിച്ച് നിന്ന കുട്ടിയെ സ്കൂള്‍ അധികൃതര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു

Update: 2018-06-26 06:56 GMT
ഉത്തരം തെറ്റിച്ചതിന് മൂന്നാം ക്ലാസുകാരന് സ്ലേറ്റ് കൊണ്ട് അധ്യാപികയുടെ ക്രൂരമര്‍ദ്ദനം 
AddThis Website Tools
Advertising

തെറ്റായ ഉത്തരമെഴുതിയതിന് മൂന്നാം ക്ലാസുകാരന് ഇംഗ്ലീഷ് അധ്യാപികയുടെ ക്രൂരമര്‍ദ്ദനം. ഗുജറാത്തിലെ വ്യാറയിലുള്ള സിപിഎസ് സ്കൂളിലെ അധ്യാപികയായ കൃഷ്ണകുമാരിയാണ് എട്ട് വയസുകാരനായ ഗുന്ദ ചരണിന് മര്‍ദ്ദിച്ചത്. സാരമായി പരിക്കേറ്റ ചരണിന് മൂന്ന് സ്റ്റിച്ചുകളുണ്ട്. സ്ലേറ്റ് ഉപയോഗിച്ചാണ് കൃഷ്ണ കുട്ടിയെ മര്‍ദ്ദിച്ചത്.

ശനിയാഴ്ചയാണ് സംഭവം നടന്നത്. ചോരയൊലിപ്പിച്ച് നിന്ന കുട്ടിയെ സ്കൂള്‍ അധികൃതര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് കുട്ടിയുടെ മാതാപിതാക്കള്‍ തിങ്കളാഴ്ച സ്കൂളിന് മുന്നില്‍ ധര്‍ണ നടത്തി.

Tags:    

Similar News