ജമ്മുകശ്മീര്‍ പാകിസ്ഥാന് നല്‍കണമെന്ന നിലപാടായിരുന്നു പട്ടേലിനെന്ന് സൈഫുദ്ദീന്‍ സോസ്

ഹൈദരാബാദും ജുനഗഡും ഇന്ത്യ ഏറ്റെടുക്കണമെന്നായിരുന്നു സര്‍ദാര്‍ വല്ലഭഭായ് പട്ടേല്‍ വിഭജന സമയത്ത് സ്വീകരിച്ച നിലപാട്. പകരം കശ്മീരിനെ പാകിസ്ഥാന് നല്‍കണം.

Update: 2018-06-26 05:28 GMT
Advertising

ജമ്മുകശ്മീര്‍ പാകിസ്ഥാന് വിട്ടുകൊടുക്കണമെന്നായിരുന്നു സര്‍ദാര്‍ വല്ലഭഭായ് പട്ടേലിന്‍റെ നിലപാടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സൈഫുദ്ദീന്‍ സോസ്. വിഷയം ഐക്യരാഷ്ട്രസഭയില്‍ എത്തിച്ചത് മൌണ്ട് ബാറ്റണ്‍ പ്രഭുവാണെന്നും അദ്ദേഹം പറഞ്ഞു, ജമ്മു കശ്മീരിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എല്ലാ വിഭാഗങ്ങളുമായും ഒരുമിച്ചിരുന്ന് ചര്‍ച്ച നടത്തണമെന്ന് ബിജെപി നേതാവ് അരുണ്‍ ഷൂരി പറഞ്ഞു. സൈഫുദ്ദീന്‍ സോസ് എഴുതിയ കശ്മീര്‍ ഗ്ലിംപ്സസ് ഓഫ് ഹിസ്റ്ററി ആന്‍റ് ദ സ്റ്റോറി ഓഫ് സ്ട്രഗിള്‍ എന്ന പുസ്തകത്തിന്‍റെ പ്രകാശന ‌ചടങ്ങിനെയായിരുന്നു ഇരുവരുടെയും പരാമര്‍ശം.

ഹൈദരാബാദും ജുനഗഡും ഇന്ത്യ ഏറ്റെടുക്കണമെന്നായിരുന്നു സര്‍ദാര്‍ വല്ലഭഭായ് പട്ടേല്‍ വിഭജന സമയത്ത് സ്വീകരിച്ച നിലപാട്. പകരം കശ്മീരിനെ പാകിസ്ഥാന് നല്‍കണം. എന്നാല്‍ നെഹ്റു ഇക്കാര്യത്തില്‍ വിട്ട് വീഴ്ച്ചക്ക് തയ്യാറല്ലായിരുന്നു. പാകിസ്ഥാനുമായുള്ള തര്‍ക്കത്തിന് ഒടുവില്‍ വിഷയം ഐക്യരാഷ്ട്രസഭയില്‍ എത്തിച്ചത് മൌണ്ട് ബാറ്റണ്‍ പ്രഭുവിന്‍റെ നിലപാടുകള്‍ ആണെന്നും സൈഫുദ്ദീന്‍ സോസ് പറഞ്ഞു.

കശ്മീരിലെ ജനങ്ങളുടെ കൂടെ ഇരുന്ന് സംസാരിച്ചാല്‍ മാത്രമേ പ്രശ്നം അവസാനിപ്പിക്കാനാകു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു, കേന്ദ്രത്തില്‍ നിന്നുണ്ടാകുന്ന നീക്കങ്ങളുടെ സ്വഭാവം മൂലമാണ് കശ്മീരിലെ പ്രശ്നത്തങ്ങള്‍ക്ക് പരിഹാരം കാണാന്‍ ആകാത്തതെന്ന് ബിജെപി നേതാവ് അരുണ്‍ ഷൂരി പറഞ്ഞു. ‌ ഭീകരര്‍ അടക്കമുള്ള എല്ലാവരുമായും ചര്‍ച്ച ചെയ്ത് കശ്മീരിലെ പ്രശ്നം പരിഹരിക്കണമെന്നും അദ്ദേഹം പ്രതികരിച്ചു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാര്‍ ഉള്‍പ്പെടയുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

എന്നാല്‍ പുസ്തക പ്രകാശനത്തോട് അനുബന്ധിച്ച് നടത്തിയ വിവാദ പരാമര്‍ശത്തിന് പിന്നാലെ കോണ്‍ഗ്രസ് നേതാക്കളായ മന്‍മോഹന്‍ സിങും, പി ചിദംബരവും പരിപാടിയില്‍ നിന്നും വിട്ടു നിന്നു,.

Tags:    

Similar News