ഝാർഖണ്ഡിൽ മാവോയിസ്റ്റ് വിരുദ്ധസേനക്ക് നേരെ കുഴിബോംബ് ആക്രമണം; ആറു ജവാന്മാര്‍ കൊല്ലപ്പെട്ടു
ഝാർഖണ്ഡിൽ മാവോയിസ്റ്റ് വിരുദ്ധ പോരാട്ടത്തിനായി രൂപീകരിച്ച പ്രത്യേക പൊലീസ് വിഭാഗമാണ് ഝാർഖണ്ഡ് ജാഗ്വർ ഫോഴ്സ് സേനാംഗങ്ങള്‍ക്ക് നേരെയാണ് അക്രമമുണ്ടായത്
Update: 2018-06-27 05:17 GMT
ഝാർഖണ്ഡിൽ മാവോയിസ്റ്റ് വിരുദ്ധസേനക്ക് നേരെ കുഴിബോംബ് ആക്രമണം. ആറു ജവാന്മാർ മരിച്ചു. അഞ്ചു പേർക്ക് പരിക്കേറ്റു. ഝാർഖണ്ഡ് ജാഗ്വർ ഫോഴ്സ് അംഗങ്ങള്‍ക്ക് നേരെയാണ് അക്രമമുണ്ടായത്. ഝാർഖണ്ഡിലെ ഗർവ ജില്ലയിലെ ചിങ്കോ ഏരിയിലാണ് സംഭവം.
മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടെന്ന വിവരത്തെ തുടർന്ന് പരിശോധനക്ക് പോകുന്നതിനിടയിലായിരുന്നു സ്‍ഫോടനം നടന്നത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്‍ഫോടനത്തിന് പിന്നാലെ സേനക്ക് നേരെ മാവോയിസ്റ്റുകൾ വെടിയുതിർക്കുകയും ചെയ്തു.
പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണെന്നും കൂടുതൽ സുരക്ഷാസേനയെ അയച്ചിട്ടുണ്ടെന്ന് പലാമു റേഞ്ച് ഡി.ജി.പി വിപുൽ ശുക്ല അറിയിച്ചു. ഝാർഖണ്ഡിൽ മാവോയിസ്റ്റ് വിരുദ്ധ പോരാട്ടത്തിനായി രൂപീകരിച്ച പ്രത്യേക പൊലീസ് വിഭാഗമാണ് ഝാർഖണ്ഡ് ജാഗ്വർ ഫോഴ്സ്.