ഡല്‍ഹിക്ക് പൂര്‍ണ്ണസംസ്ഥാന പദവി വേണമെന്ന ആവശ്യം സജീവമാക്കാനുറച്ച് ആം ആദ്മി

ഡല്‍ഹിയുടെ പൂര്‍ണ്ണസംസ്ഥാന പദവിവിഷയം 2019 തെരഞ്ഞെടുപ്പില്‍ മുഖ്യ പ്രചരണആയുധമാക്കാനാണ് ആം ആദ്മി പാര്‍ട്ടിയുടെ തീരുമാനം

Update: 2018-07-02 02:48 GMT
Advertising

2019 തെര‍ഞ്ഞെടുപ്പിന് മുന്നോടിയായി ഡല്‍ഹിക്ക് പൂര്‍ണ്ണസംസ്ഥാന പദവി വേണമെന്ന ആവശ്യം സജീവമാക്കാനുറച്ച് ആം ആദ്മി പാര്‍ട്ടി. പൂര്‍ണ്ണസംസ്ഥാന പദവി അംഗീകരിക്കുകയാണെങ്കില്‍ നരേന്ദ്രമോദിക്ക് പിന്തുണ പ്രഖ്യാപിക്കുമെന്ന് വ്യക്തമാക്കിയ കേജ്‍രിവാള്‍ രാഹുല്‍ഗാന്ധി നയം വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.

ഡല്‍ഹിയുടെ പൂര്‍ണ്ണസംസ്ഥാന പദവിവിഷയം 2019 തെരഞ്ഞെടുപ്പില്‍ മുഖ്യ പ്രചരണആയുധമാക്കാനാണ് ആം ആദ്മി പാര്‍ട്ടിയുടെ തീരുമാനം. വിഷയത്തില്‍ ബിജെപിക്കും കോണ്‍ഗ്രസിനും അനുകൂല നിലപാട് എടുക്കാന്‍ കഴിയില്ലെന്നെത് തന്നെയാണ് ആം ആദ്മി പാര്‍ട്ടിയുടെ നേട്ടം. ഡല്‍ഹിയില്‍ പ്രവര്‍ത്തകരെയും നേതാക്കളെയും അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ സമ്മേളനത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ കോണ്‍ഗ്രസിനെയും കേന്ദ്രസര്‍ക്കാരിനെയും കുറ്റപ്പെടുത്തി.

ഡല്‍ഹിക്ക് പൂര്‍ണ്ണസംസ്ഥാന പദവിക്കായി എല്ലാം പാര്‍ട്ടികളും പിന്തുണക്കണമെന്നും കേജ്‍രിവാള്‍ ആവശ്യപ്പെട്ടു. ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്കെതിരെയും സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനമുയര്‍ന്നു. 9 ദിവസം ലെഫ്റ്റനന്റ് ഗവര്‍ണറുടെ ഓഫീസില്‍ ധര്‍ണ നടത്തിയത് തന്റെ മക്കളുടെ ജോലിക്കല്ലെന്നും ഡല്‍ഹിയിലെ ജനങ്ങളുടെ അവകാശത്തിനായാണെന്നും കേജ്‍രിവാള്‍ പറഞ്ഞു.

Tags:    

Similar News