മിഥുന്‍ ചക്രവര്‍ത്തിയുടെ ഭാര്യയ്ക്കും മകനുമെതിരെ ലൈംഗിക പീഡനക്കേസ്

വഞ്ചന, പീഡനം, സമ്മതത്തോടെയല്ലാത്ത ഗര്‍ഭഛിദ്രം എന്നിവയാണ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍

Update: 2018-07-03 06:04 GMT
മിഥുന്‍ ചക്രവര്‍ത്തിയുടെ ഭാര്യയ്ക്കും മകനുമെതിരെ ലൈംഗിക പീഡനക്കേസ്
AddThis Website Tools
Advertising

ബോളിവുഡ് താരം മിഥുന്‍ ചക്രവര്‍ത്തിയുടെ ഭാര്യ യോഗിത ബാലിക്കും മകനും നടനുമായ മഹാക്ഷയ്ക്കുമെതിരെ ലൈംഗിക പീഡന കേസ് ഫയല്‍ ചെയ്തു. മഹാക്ഷയുടെ കാമുകിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ദില്ലിയിലെ രോഹിണി കോടതി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ടു. വഞ്ചന, പീഡനം, സമ്മതത്തോടെയല്ലാത്ത ഗര്‍ഭഛിദ്രം എന്നിവയാണ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍.

മഹാക്ഷയും യുവതിയും തമ്മില്‍ 2015 മുതല്‍ പ്രണയത്തിലായിരുന്നു. വിവാഹം വാഗ്ദാനം നല്‍കി തന്നെ ശാരീരികമായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി.

2008ല്‍ ജിമ്മി’യെന്ന ചിത്രത്തിലൂടെയാണ് മഹാക്ഷയ് ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. വിക്രം ഭട്ടിന്റെ ‘ഹോണ്ടഡ്’ ആണ് മഹാക്ഷയുടെ ഉടന്‍ പുറത്തിറങ്ങാന്‍ പോകുന്ന ചിത്രം. അച്ഛന്‍ മിഥുന്‍ ചക്രവര്‍ത്തിയോടൊപ്പം ‘ലൂട്ട് ആന്‍ഡ് എനിമി’ എന്ന ചിത്രത്തിലും മഹാക്ഷയ് അഭിനയിച്ചിട്ടുണ്ട്.

Tags:    

Similar News