യുപിയില്‍ മദ്രസ വിദ്യാര്‍ഥികള്‍ക്ക് ഡ്രസ് കോഡ് കൊണ്ടുവരാന്‍ നീക്കം

സാധാരണ എല്ലാവരും ധരിക്കുന്ന വസ്ത്രം ധരിക്കുന്നത് അന്തസുള്ളവരാണെന്ന തോന്നല്‍ കുട്ടികളിലുണ്ടാക്കുമെന്ന് ന്യൂനപക്ഷ കാര്യമന്ത്രി മൊഹ്സിന്‍ റാസ

Update: 2018-07-04 04:43 GMT
Advertising

ഉത്തര്‍പ്രദേശില്‍ മദ്രസ വിദ്യാര്‍ഥികള്‍ക്ക് ഡ്രസ് കോഡ് കൊണ്ടുവരാന്‍ നീക്കം. നിലവില്‍ ധരിക്കുന്ന പൈജാമക്കും കുര്‍ത്തിക്കും പകരം ഷര്‍ട്ടും പാന്റും കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമം.

ഉത്തര്‍പ്രദേശിലെ മദ്രസകളില്‍ എന്‍സിഇആര്‍ടി നിര്‍ദേശിക്കുന്ന പുസ്തകങ്ങള്‍ പഠിപ്പിക്കണമെന്ന ഉത്തരവിന് പിന്നാലെയാണ് യോഗി സര്‍ക്കാരിന്റെ അടുത്ത നീക്കം. മദ്രസ വിദ്യാര്‍ഥികള്‍ക്ക് ഡ്രസ് കോഡ് കൊണ്ടുവരാനാണ് നീക്കം. എന്നാല്‍ പുതിയ വസ്ത്രങ്ങള്‍ സര്‍ക്കാര്‍ നല്‍കുമോ എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.

മാറ്റം നല്ലതാണെന്നും സാധാരണ എല്ലാവരും ധരിക്കുന്ന വസ്ത്രമായ പാന്റും ഷര്‍ട്ടും ധരിക്കുന്നത് അന്തസുള്ളവരാണെന്ന തോന്നല്‍ കുട്ടികളിലുണ്ടാക്കുമെന്നുമാണ് ന്യൂനപക്ഷ കാര്യമന്ത്രി മൊഹ്സിന്‍ റാസയുടെ പ്രതികരണം. അതിനാലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഇതിന് മുന്‍കൈ എടുക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മദ്രസ വിദ്യാര്‍ഥികള്‍ സാധാരണ സ്കൂളുകളിലെ വിദ്യാര്‍ഥികളിലെ പോലെ മികവ് കൈവരിക്കുന്നതിനാണ് എന്‍സിഇആര്‍ടി പുസ്തകങ്ങള്‍ നിര്‍ബന്ധമാക്കുന്നത് എന്നായിരുന്നു നേരത്തെയുള്ള സര്‍ക്കാര്‍ വിശദീകരണം.

Tags:    

Similar News