തെലങ്കാനയിലെ പടക്ക നിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം ; 10 മരണം

ചട്ടവിരുദ്ധമായാണ് പടക്കനിര്‍മ്മാണശാല പ്രവര്‍ത്തിച്ചിരുന്നത്

Update: 2018-07-05 03:57 GMT
തെലങ്കാനയിലെ പടക്ക നിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം ; 10 മരണം
AddThis Website Tools
Advertising

തെലങ്കാനയിലെ വാറംഗലില്‍ പടക്കനിര്‍മ്മാണ ശാലയ്ക്കുള്ളില്‍ വന്‍സ്ഫോടനം. പത്ത് പേര്‍ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബുധനാഴ്ച രാവിലെയായിരുന്നു അപകടം.

ഭദ്രകാളി ഫയര്‍വര്‍ക്ക്സിലാണ് തീപിടുത്തമുണ്ടായതെന്ന് പൊലീസ് കമ്മീഷണര്‍ വി. രവീന്ദര്‍ പറഞ്ഞു. ചട്ടവിരുദ്ധമായാണ് പടക്കനിര്‍മ്മാണശാല പ്രവര്‍ത്തിച്ചിരുന്നത്. അനുവദനീയമായതില്‍ കൂടുതല്‍ പടക്കങ്ങള്‍ ഫാക്ടറിയില്‍ സൂക്ഷിച്ചിരുന്നതായും കമ്മീഷണര്‍ പറഞ്ഞു. സംഭവത്തില്‍ പടക്കനിര്‍മ്മാണ ശാലയുടെ ഉടമസ്ഥനായ ഗോലാപള്ളി രാജ് കുമാറിനെ (38) അറസ്റ്റ് ചെയ്തു. 2021 വരെ പടക്കശാലയ്ക്ക് ലൈസന്‍സുണ്ടെങ്കിലും മാനദണ്ഡങ്ങള്‍ ലംഘിച്ചായിരുന്നു പ്രവര്‍ത്തനം.

സ്ഫോടനത്തിനുള്ള കാരണം വ്യക്തമായിട്ടില്ല. സ്ഫോടനത്തില്‍ പടക്കനിര്‍മ്മാണ ശാല മുഴുവനായും കത്തിനശിച്ചു. സംഭവത്തില്‍ മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കൂടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. ഉപമുഖ്യമന്ത്രി കാദിയം ശ്രീഹരിയുടെ നേതൃത്വത്തില്‍‌ സംഭവസ്ഥലം സന്ദര്‍ശിച്ചു.

Tags:    

Writer - വൃന്ദ ടി.എം

Media Person

Editor - വൃന്ദ ടി.എം

Media Person

Web Desk - വൃന്ദ ടി.എം

Media Person

Similar News