നാനോക്ക് എന്ത് പറ്റി? നിര്‍മ്മാണം നിര്‍ത്തുന്നോ?
സാധാരണക്കാരുടെ കാര്‍ എന്ന വിളിപ്പേരില്‍ എത്തി ഏവരുടെയും മനം കവര്‍ന്ന ടാറ്റമോട്ടേഴ്‌സിന്റെ നാനോ കാര്‍ പ്രൊഡക്ഷന്‍ അവസാന ഘട്ടത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍
സാധാരണക്കാരുടെ കാര്‍ എന്ന വിളിപ്പേരില്‍ എത്തി മനം കവര്‍ന്ന ടാറ്റമോട്ടേഴ്‌സിന്റെ നാനോ കാര്‍ പ്രൊഡക്ഷന്‍ അവസാന ഘട്ടത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍. ഇക്കഴിഞ്ഞ ജൂണില്‍ കമ്പനി ഒരു യൂണിറ്റെ ഉദ്പാതിപ്പിച്ചിട്ടുള്ളൂ. ഇതാണിപ്പോള്‍ കമ്പനി ഉല്‍പാദനം നിര്‍ത്തുകയാണോ എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നത്. പക്ഷെ കമ്പനിയുമായി അടുത്ത ആളുകള്‍ പറയുന്നത് പ്രൊഡക്ഷന്‍ നിറുത്താനുള്ള തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല എന്നാണ്.
ചെറിയ ഫാമിലിക്ക് വലിയ യാത്ര നടത്താമെന്ന വാഗ്ദാനവുമായാണ് രത്തന്‍ടാറ്റ നാനോ കാറുമായി രംഗത്ത് എത്തുന്നത്. കഴിഞ്ഞ മാസം ആഭ്യന്തര മാര്‍ക്കറ്റില്‍ മൂന്ന് യൂണിറ്റ് മാത്രമാണ് വിറ്റുപോയത്. അതേസമയം ജൂണില്‍ നാനോ എക്‌സ്‌പോര്‍ട്ടും നടന്നിട്ടില്ല. കഴിഞ്ഞ വര്‍ഷം ഇതെ കാലത്ത് 25 യൂണിറ്റുകള്‍ കയറ്റുമതി ചെയ്തിരുന്നു. കഴിഞ്ഞ ജൂണില്‍ 275 യൂണിറ്റ് നാനോ ഉല്‍പാദിപ്പിച്ചിരുന്നു. എന്നാല്‍ പ്രൊഡക്ഷന്‍ നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട് കമ്പനി വക്താവ് പറയുന്നത് ഇങ്ങനെ; ഇപ്പോഴത്തെ അവസ്ഥയില്‍ കമ്പനിക്ക് മുന്നോട്ട് പോവാനാവില്ല, പുതിയ നിക്ഷേപങ്ങള്‍ വരേണ്ടിയിരിക്കുന്നു, എന്നാല്‍ ഇതു സംബന്ധിച്ച ഔദ്യോഗിക തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല.
എന്നാല്‍ ആവശ്യക്കാര്‍ക്കനുസരിച്ച് നിര്‍മ്മാണം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. 2008ലാണ് നാനോ കാര്‍ ഇന്ത്യയില്‍ അവതരിക്കുന്നത്. ലക്ഷം രൂപയ്ക്ക് കാര്‍ എന്നായിരുന്നു കമ്പനിയുടെ അറിയിപ്പ് തന്നെ. 2009 മാര്‍ച്ചില്‍ നാനോ ഇന്ത്യന്‍ മാര്‍ക്കറ്റിലെത്തി. എന്നാല്‍ തുടക്കത്തിലെ ഉപയോക്താക്കള്‍ ചില പോരായ്മകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് നാനോ ഉയര്‍ന്നില്ലെന്ന വാദവും ശക്തമാണ്.
ബംഗാളില്‍ നാനോയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട സ്ഥലമേറ്റെടുപ്പ് സംഘര്‍ഷത്തില്‍ കലാശിച്ചത് മറ്റൊരു വശം. തുടര്‍ന്ന് നിര്‍മ്മാണം ഗുജറാത്തിലെ സാനന്ദിലേക്ക് മാറ്റുകയായിരുന്നു.