ബീഫ് തീറ്റ നിര്‍ത്തിയാല്‍ ആള്‍ക്കൂട്ട കൊലകളും അവസാനിക്കുമെന്ന് ആര്‍.എസ്.എസ്

ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ അപലപിക്കപ്പെടേണ്ടത് തന്നെയാണ്. ഇതേസമയം, മറ്റു മതക്കാരും പശുവിനെ കൊല്ലുന്നത് പാപമായി കാണണം. ഗോവധത്തെ അവരും തടയണം. യേശു ജനിച്ചത് ഒരു കാലിത്തൊഴുത്തിലായിരുന്നു. 

Update: 2018-07-24 08:36 GMT
Advertising

പശുവിന്‍റെ പേരില്‍ രാജ്യത്ത് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ വിവാദ പരാമര്‍ശവുമായി ആര്‍.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. ഗോവധം നിര്‍ത്തിയാല്‍ ആള്‍ക്കൂട്ട കൊലകളും സ്വയം അവസാനിച്ചോളുമെന്നാണ് ഇന്ദ്രേഷ് കുമാറിന്‍റെ നിലപാട്.

''ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ അപലപിക്കപ്പെടേണ്ടത് തന്നെയാണ്. ഇതേസമയം, മറ്റു മതക്കാരും പശുവിനെ കൊല്ലുന്നത് പാപമായി കാണണം. ഗോവധത്തെ അവരും തടയണം. യേശു ജനിച്ചത് ഒരു കാലിത്തൊഴുത്തിലായിരുന്നു. അതുകൊണ്ടാണ് അവര്‍ പശുവിനെ മാതാവായി കാണുന്നത്. മക്ക മദീനയിലും പശുവിനെ കൊല്ലുന്നത് കുറ്റകരമാണ്. ലോകത്തിലെ ഒരു മതവും പശുവിനെ കൊല്ലുന്നതിന് അനുമതി നല്‍കുന്നില്ല. പശുവിനെ കൊല്ലാതിരുന്നാല്‍ എല്ലാ പ്രശ്നവും അവസാനിക്കും. ആള്‍ക്കൂട്ട കൊലകളും സ്വയം ഇല്ലാതാകും.'' - ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു. ആള്‍വാര്‍ ആള്‍ക്കൂട്ട കൊലപാതകം ഉള്‍പ്പെടെ രാജ്യത്ത് വര്‍ധിച്ചുവരുന്ന കാടത്തത്തെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ആര്‍.എസ്.എസ് നേതാവ്.

Tags:    

Similar News