യമുനയിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു; നൂറ് കണക്കിന് കുടുംബങ്ങളെ ഒഴിപ്പിച്ചു

ഹരിയാനയിലും ഹിമാചല്‍ പ്രദേശിലും കനത്ത മഴ തുടരുന്നതിനാല്‍ യമുനയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്

Update: 2018-07-29 08:19 GMT
Advertising

ഡല്‍ഹിയില്‍ യമുനാ നദിയിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. അപകടനിലക്ക് മുകളിലായ ജലനിരപ്പ് ഇപ്പോള്‍ 205.50 മീറ്ററാണ് . വെള്ളപ്പൊക്ക ഭീഷണിയുടെ പശ്ചാത്തലത്തില്‍ നൂറ് കണക്കിന് കുടുംബങ്ങളെയാണ് യമുനയുടെ തീരങ്ങളില്‍ നിന്ന് ഒഴിപ്പിച്ചിരിക്കുന്നത്.

Full View

ഹരിയാനയിലും ഹിമാചല്‍ പ്രദേശിലും കനത്ത മഴ തുടരുന്നതിനാല്‍ യമുനയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. നദീതീരത്ത് താമസിക്കുന്ന നൂറ് കണക്കിന് കുടുംബങ്ങളോട് മാറി താമസിക്കാന്‍ ഇന്നലെ തന്നെ നിര്‍ദേശം നല്‍കിയിരുന്നു. ജലനിരപ്പ് ഇനിയും വര്‍ധിക്കുന്ന സാഹചര്യമുണ്ടായില്‍ കൂടുതല്‍പേരെ കൂടി ഇവിടെ നിന്ന് ഒഴിപ്പിക്കേണ്ടിവരും. ഏകദേശം അഞ്ച് ലക്ഷം ക്യൂസെക് വെള്ളം ഹരിയാനയിലെ ഹതിനികുണ്ട് അണക്കെട്ടില്‍ നിന്ന് തുറന്ന് വിടുന്നതും ജലനിരപ്പ് കൂടുതല്‍ വര്‍ധിക്കാന്‍ കാരണമാകും.

യമുനയിലെ അപകടനിലയായ 204 മീറ്റര്‍ ഇന്നലെ തന്നെ മറികടന്നിരുന്നു. അടിയന്തര സാഹചര്യത്തെ നേരിടുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ നേൃത്വത്തില്‍ ഇന്നലെ യോഗം ചേര്‍ന്നു. പതിനായിരം കുടംബങ്ങളെ നേരിട്ട് ബാധിക്കുമെന്നാണ് കണക്കാക്കുന്നത് . സ്ഥിതിഗതികള്‍ വിലയിരുത്താന്‍ തീരപ്രദേശങ്ങളില്‍ റവന്യൂ ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്.

ये भी पà¥�ें- യമുന തീരം മലിനമാക്കിയതിന് ശ്രീ ശ്രീ രവിശങ്കര്‍ 4.75 കോടി രൂപ പിഴയടച്ചു

ये भी पà¥�ें- യമുന തീരത്തെ ജൈവവൈവിധ്യം നശിപ്പിക്കപ്പെട്ടെങ്കില്‍ ഉത്തരവാദി ഡല്‍ഹി വികസന അതോറിറ്റി

Tags:    

Similar News