അസം പൌരത്വ പട്ടിക ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് രാജ്യസഭയില്‍ ബഹളം
തൃണമൂല്‍ അംഗങ്ങളടെ ബഹളത്തെ തുടര്‍ന്ന് രാജ്യസഭ രണ്ട് മണിവരെ നിര്‍ത്തിവെച്ചു. സുപ്രീംകോടതി നിര്‍ദേശപ്രകാരമാണ് സര്‍ക്കാര്‍ നടപടിയെന്ന് ആഭ്യന്തരമന്ത്രി
അസം പൌരത്വ രജിസ്റ്റര്‍ വിഷയത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ പ്രതിഷേധം. തൃണമൂല്‍ അംഗങ്ങളടെ ബഹളത്തെ തുടര്‍ന്ന് രാജ്യസഭ രണ്ട് മണിവരെ നിര്‍ത്തിവെച്ചു. സുപ്രീംകോടതി നിര്‍ദേശപ്രകാരമാണ് സര്‍ക്കാര്‍ നടപടിയെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ലോക്‍സഭയില്‍ മറുപടി നല്‍കി.
കേന്ദ്ര സര്‍ക്കാരിന്റെ ഹിന്ദുത്വ പ്രീണനത്തിന്റെ ഭാഗമായാണ് അസമില്‍ പൌരത്വ പട്ടിക പ്രസിദ്ധീകരിച്ചതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. ഭാഷയുടെ മതത്തിന്‍റെയും അടിസ്ഥാനത്തില്‍ ഒരു ജനതയെ മാറ്റിനിര്‍ത്തി പുറത്താക്കാനാണ് സര്‍ക്കാര്‍ ശ്രമം. വിഷയം രാജ്യസഭയില്‍ അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്നും തൃണമൂല്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടു. 40 ലക്ഷം ജനങ്ങളെ അഭയാര്‍ത്ഥികളാക്കുന്ന സര്‍ക്കാര്‍ നീക്കം അംഗീകരിക്കാനാകില്ലെന്ന് കോണ്‍ഗ്രസും സിപിഎമ്മും ലോക്സഭയില്‍ വ്യക്തമാക്കി.
എന്നാല്‍ സുപ്രീംകോടതി നിര്‍ദേശപ്രകാരമാണ് പൌരത്വ രജിസ്ട്രേഷന്‍ നടപടികള്‍ എന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് വിശദീകരിച്ചു. നിലവില്‍ പട്ടികയില്‍ ഇടംപിടിക്കാത്തവര്‍ക്ക് ഒരു മാസത്തിലധികം സമയം പരാതി അറിയിക്കാന്‍ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു
ഇനി വരാനിരിക്കുന്ന അന്തിമ പട്ടികയില്‍ നിന്ന് പുറത്താകുന്നവര്‍ക്ക് പിന്നീട് വിദേശ കാര്യ വിഷയങ്ങള്‍ക്കുള്ള ട്രൈബ്യൂണലിനെ സമീപിക്കാമെന്നും എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.