പാചക വാതക സിലിണ്ടറുകള്‍ക്ക് വീണ്ടും വിലകൂട്ടി
സബ്‍സിഡിയോട് കൂടിയ സിലിണ്ടറുകള്‍ക്ക് 1 രൂപ 76 പൈസയും സബ്‍സിഡി ഇല്ലാത്തവക്ക് 35. രൂപ 50 പൈസയുമാണ് വര്‍ധിപ്പിച്ചത്
Update: 2018-08-01 04:37 GMT
ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറുകള്‍ക്ക് വീണ്ടും വിലകൂട്ടി. സബ്‍സിഡിയോട് കൂടിയ സിലിണ്ടറുകള്‍ക്ക് 1 രൂപ 76 പൈസയും സബ്‍സിഡി ഇല്ലാത്തവക്ക് 35. രൂപ 50 പൈസയുമാണ് വര്‍ധിപ്പിച്ചത്. ആഗോള വില നിലവാരത്തിലെ വര്‍ധനവാണ് ഇന്ത്യയില്‍ പാചക വാതകത്തിന് വിലകൂട്ടാന്‍ കാരണമായതെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ വിശദീകരിച്ചു. പുതുക്കിയ വില ഇന്നലെ അര്‍ധരാത്രി മുതല്‍ നിലവില്‍ വന്നു.