റിസര്‍വ്വ് ബാങ്ക് റിപ്പോ നിരക്ക് കൂട്ടി, വായ്പയുടെ പലിശ കൂടും
ഏപ്രിലില്‍ 4.58 ശതമാനമായിരുന്ന പണപ്പെരുപ്പം ജൂണില്‍ 5.77 ശതമാനമായി ഉയര്‍ന്നിരുന്നു. പണപ്പെരുപ്പം പിടിച്ചു നിര്‍ത്താനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് റിപ്പോ നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്...
റിസര്‍വ്വ് ബാങ്ക് റിപ്പോ നിരക്ക് കാല്‍ ശതമാനം(0.25) വര്‍ധിപ്പിച്ചു. 6.25 ശതമാനത്തില്‍ നിന്നും 6.50 ശതമാനമായാണ് വര്‍ധിപ്പിച്ചത്. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം രണ്ടാം തവണയാണ് റിപ്പോ നിരക്ക് വര്‍ധിപ്പിക്കുന്നത്.
ആര്‍ബിഐ ഗവര്‍ണറുടെ നേതൃത്വത്തില്‍ മൂന്ന് ദിവസം നീണ്ടു നിന്ന യോഗത്തിന് ശേഷമാണ് റിപ്പോ നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനമെടുത്തിരിക്കുന്നത്. ഏപ്രിലില്‍ 4.58 ശതമാനമായിരുന്ന പണപ്പെരുപ്പം ജൂണില്‍ 5.77 ശതമാനമായി ഉയര്‍ന്നിരുന്നു. പ്രഖ്യാപിത ലക്ഷ്യമായ നാല് ശതമാനത്തിലേക്ക് പണപ്പെരുപ്പം താഴ്ത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് റിപ്പോ നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ ജൂണിലായിരുന്നു റിപ്പോ നിരക്ക് മോദി സര്‍ക്കാര്‍ ആദ്യമായി വര്‍ധിപ്പിച്ചത്. റിപ്പോ നിരക്ക് വര്‍ധിപ്പിച്ചതോടെ വായ്പകളുടെ പലിശ നിരക്ക് വര്‍ധിക്കും. ബാങ്കുകള്‍ ഭവന വായ്പാ പലിശ വര്‍ധിപ്പിക്കാനും സാധ്യതയുണ്ട്.