എ.എ.പി എം.എല്‍.എ അമാനത്തുല്ല ഖാനെ തീവ്രവാദിയെന്ന് വിളിച്ച് ബി.ജെ.പി എം.എല്‍.എ; മറുപടിയുമായി കെജ്രിവാള്‍
നിയമസഭയില്‍ നടന്ന ചര്‍ച്ചയിലായിരുന്നു ശര്‍മ്മയുടെ പരാമര്‍ശം
എ.എ.പി എം.എല്‍.എ അമാനത്തുല്ല ഖാനെ സഭയില്‍ തീവ്രവാദിയെന്ന് വിളിച്ച് ബി.ജെ.പി എം.എല്‍.എ. ഈസ്റ്റ് ഡല്‍ഹിയിലെ വിശ്വസ് നഗറില്‍ നിന്ന് തെരഞ്ഞെടുത്ത ഒ.പി ശര്‍മ്മയാണ് വിവാദ പരാമര്‍ശവുമായി രംഗത്ത് എത്തിയത്. നിയമസഭയില്‍ നടന്ന ചര്‍ച്ചയിലായിരുന്നു ശര്‍മ്മയുടെ പരാമര്‍ശം. ഡല്‍ഹിയിലെ ബ്യൂറോക്രസിയുമായി ബന്ധപ്പെട്ട് ചര്‍ച്ചയില്‍ സംസാരിക്കവെയാണ് ശര്‍മ്മ അമാനത്തുല്ല ഖാനെ തീവ്രവാദിയാക്കിയത്. തെറ്റായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ശര്‍മ്മ അഭിപ്രായപ്പെട്ടപ്പോള്‍ അമാനത്തുള്ള ഖാന്‍ എതിര്‍ത്തിരുന്നു.
ഇതിനെതിരെയായിരുന്നു ശര്‍മ്മയുടെ വിവാദ പരാമര്‍ശം. നിങ്ങള്‍ തെറ്റായ എന്തെങ്കിലും ചെയ്താല്‍ തീവ്രവാദിയെപ്പോലെ ജയിലില്‍ പോകേണ്ടി വരുമെന്ന് ശര്‍മ്മ പറഞ്ഞു. നിങ്ങളെന്ത് വിഡ്ഢിത്തമാണ് പറയുന്നത്? തീവ്രവാദിയെപ്പോലെയാണ് നിങ്ങള്‍ സംസാരിക്കുന്നത്, പെരുമാറ്റവും അങ്ങനെത്തന്നെ, അവിടെ ഇരിക്കൂ, എന്നിട്ട് മനുഷ്യനെപ്പോലെ പെരുമാറൂ എന്നൊക്കെയായിരുന്നു അമാനത്തുള്ളയ്ക്ക് നേര്‍ക്കുള്ള ശര്‍മ്മയുടെ ശകാരം. അതേസമയം തീവ്രവാദി വിളിക്കെതിരെ എ.എ.പി അംഗങ്ങള്‍ രംഗത്തുവന്നു. മാപ്പ് പറയണമെന്ന് അവര്‍ ആവശ്യപ്പെട്ടു. അപമാനകരമായ പ്രസ്താവനയെന്നായിരുന്നു കെജ്രിവാളിന്റെ പ്രതികരണം.
ഹിന്ദു-മുസ്ലിം വിഭാഗങ്ങളാക്കി രാജ്യത്തെ വിഭജിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്, പാകിസ്താനും അതുതന്നെയാണ് ആവശ്യം, പാകിസ്താന്റെ അജണ്ട പൂര്‍ത്തീകരിക്കുകയാണ് ബി.ജെ.പി ചെയ്യുന്നത്, മോദി എന്തിനാണ് അവിടെപ്പോയ് നവാസ് ഷരീഫിനെ കണ്ടത്, പാകിസ്താനുമായി എന്ത് രഹസ്യബന്ധമാണ് ബി.ജെ.പിക്കുള്ളതെന്നും അദ്ദേഹം ട്വിറ്ററിലൂടെ ചോദിച്ചു. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ശര്‍മ്മയ്‌ക്കെതിരെ രംഗത്തുവന്നു. ഐ.എ.എസ് ഓഫീസര്‍മരെ മോശം വാക്കുകള്‍ പറഞ്ഞ് ആക്ഷേപിക്കരുത് എന്ന് മാത്രമാണ് താന്‍ ശര്‍മ്മയോട് ആവശ്യപ്പെട്ടതെന്ന് ഖാന്‍ പറഞ്ഞു. ഇതിനാണ് തന്നെ തീവ്രവാദിയാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി. അതേമയം ശര്‍മ്മ തന്റെ പ്രതികരണത്തില്‍ ഉറച്ചുനില്‍ക്കുകയാണ്.
भाजपा विधायक को देखिए-शर्मनाक
— Arvind Kejriwal (@ArvindKejriwal) August 6, 2018
भाजपा भारत को हिंदू मुसलमान में बाँटना चाहती है
यही पाकिस्तान चाहता है। भाजपा पाक के मंसूबे पूरे कर रही है
मोदी जी नवाज़ शरीफ़ से मिलने पाक क्यों गए, ISI को पठानकोट में जाँच के लिए क्यों बुलाया? भाजपा और पाकियों के क्या गुपचुप रिश्ते हैं? https://t.co/n5cnEqZ7Kf