റെയില്‍വേ സഹമന്ത്രി രാജെന്‍ ഗൊഹെയ്നെതിരെ ബലാത്സംഗ കേസ്

ബലാത്സംഗം, വഞ്ചന, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി മന്ത്രിക്കെതിരെ എഫ്ആര്‍ രജിസ്റ്റര്‍ ചെയ്തതായി എസ്പി ശങ്കര്‍ ബാത്ര അറിയിച്ചു.

Update: 2018-08-11 14:58 GMT
Advertising

കേന്ദ്ര റെയില്‍വേ സഹ മന്ത്രി രാജെന്‍ ഗൊഹെയ്നെതിരെ ബലാത്സംഗക്കേസ്. 24കാരിയായ അസം നാഗാവ് സ്വദേശി നല്‍കിയ പരാതിയില്‍ അസമിലെ നാഗാവ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ബലാത്സംഗം, വഞ്ചന, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി മന്ത്രിക്കെതിരെ എഫ്ആര്‍ രജിസ്റ്റര്‍ ചെയ്തതായി എസ്പി ശങ്കര്‍ ബാത്ര അറിയിച്ചു.

യുവതിയുടെ പരാതി പ്രകാരം എട്ട് മാസം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. തന്നെയും കുടുംബത്തെയും ബ്ലാക്ക് മെയില്‍ ചെയ്യുന്നുവെന്നാരോപിച്ച് പെണ്‍കുട്ടിക്കെതിരെ മന്ത്രിയും പരാതി നല്‍കിയിട്ടുണ്ട്.

Tags:    

Similar News