പ്രവാസികൾക്ക് വോട്ടവകാശം യാഥാർഥ്യമാകുന്നു

ഇതിനായുള്ള ജനപ്രാതിനിധ്യ നിയമ ഭേദഗതി ബിൽ ലോക്സഭയിൽ പാസാക്കി.

Update: 2018-08-11 05:54 GMT
Advertising

പ്രവാസികൾക്ക് വോട്ടവകാശം യാഥാർത്ഥ്യത്തോട് അടുക്കുന്നു. ഇതിനായുള്ള ജനപ്രാതിനിധ്യ നിയമ ഭേദഗതി ബിൽ ലോക്
സഭയിൽ പാസാക്കി. പ്രവാസികൾക്ക്
പകരക്കാരനെ വച്ച് വോട്ട് ചെയ്യാൻ വ്യവസ്ഥ ചെയ്യുന്നതാണ് ബില്ല്.

രണ്ടരക്കോടിയിലധികം വരുന്ന ഇന്ത്യൻ പ്രവാസി സമൂഹത്തിന് രാജ്യത്തെ തെരഞ്ഞെടുപ്പുകളിൽ പങ്കാളികാൻ അവസരമൊരുക്കണമെന്ന് നേരത്തെ സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. ഇതോടെയാണ് 1951 ലെ ജനപ്രധിനിത്യ നിയമത്തിൽ കേന്ദ്രം ഭേതഗതിക്ക് തയ്യാറായത്. ബിൽ നിയമമായാൽ പ്രവാസികൾക്ക് പകരക്കാരനെ വച്ച് വോട്ട് ചെയ്യാനാകും. എന്നാ പ്രവാസി സമൂഹത്തിന് ഇ-വോട്ടിങ് അനുവദിക്കാനാകില്ലെന്ന് കേന്ദ്ര മന്ത്രി രവി ശങ്കർ പ്രസാദ് പറഞ്ഞു

വോട്ടിനുള്ള വ്യവസ്ത്ഥകളിൽ കൂടുതൽ വ്യക്തത വേണമെന്ന പ്രതിപക്ഷ ആവശ്യം നിലനിൽക്കെയാണ് ബിൽ ലോക് സഭ പാസാക്കിയത്. പകരക്കാരന്റെ വോട്ടുകൾ സ്വാധീനിക്കപ്പെട്ടേക്കാം എന്ന് തൃണമൂൽ കോൺഗ്രസ്സ് അംഗങ്ങൾ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.എന്നാൽ, ഭരണഘടന രാജ്യത്തെ ജനങ്ങളെ വിശ്വസിക്കുമ്പോൾ പ്രവാസി ഇന്ത്യാക്കാരെ മാത്രമായി എന്തിന് അവിശ്വസിക്കണമെന്ന് നിയമമന്ത്രി രവിശങ്കർ പ്രസാദ് ഇതിന് മറുപടി നൽകി. നിലവിൽ സ്ഥിര മേൽവിലാസമുള്ളിടത്ത് പ്രവാസികൾക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരമുണ്ട്. എന്നാൽ വോട്ട് ചെയ്യാൻ നേരിട്ടെത്തണം എന്നാണ് ചട്ടം.

Tags:    

Similar News