‘വസുന്ധര ഗോ ബാക്ക്’; രാജസ്ഥാന്‍ മുഖ്യമന്ത്രിക്കെതിരെ ബി.ജെ.പി പ്രവര്‍ത്തകരുടെ പ്രതിഷേധം

വസുന്ധര ഗോ ബാക്ക്, ക്വിറ്റ് ജലാവര്‍ മുദ്രാവാക്യമുയര്‍ത്തിയാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചത്.

Update: 2018-08-12 07:31 GMT
Advertising

രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെക്കെതിരെ ബി.ജെ.പിയിൽ പ്രതിഷേധം ശക്തമാകുന്നു. ബി.ജെ.പിയിലെ ഒരു വിഭാഗം തന്നെയാണ് മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തിയത്. വസുന്ധര രാജെയുടെ മണ്ഡലമായ ജലാവറിലാണ് പ്രതിഷേധം ഉയർന്നത്.

വസുന്ധര ഗോ ബാക്ക്, ക്വിറ്റ് ജലാവര്‍ മുദ്രാവാക്യമുയര്‍ത്തിയാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചത്. 500 ബൈക്കുകളിലായി 1000 ബി.ജെ.പി പ്രവര്‍ത്തകരാണ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. അഴിമതി, മണ്ഡലത്തില്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ല തുടങ്ങിയ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം.

"ക്വിറ്റ് ഇന്ത്യ പ്രക്ഷോഭ മാതൃകയിലാണ് വസുന്ധര ക്വിറ്റ് ജലാവര്‍ പ്രക്ഷോഭം തുടങ്ങിയത്. 30 വര്‍ഷമായി മണ്ഡലത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ല. അഴിമതി മാത്രമാണ് ബാക്കി. ജനങ്ങള്‍ മടുത്തു", 20 വര്‍ഷമായി ബി.ജെ.പി പ്രവര്‍ത്തകനായ പ്രമോദ് ശര്‍മ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നുയരുന്ന പ്രതിഷേധം ബി.ജെ.പിയെ വെട്ടിലാക്കിയിരിക്കുകയാണ്.

Tags:    

Similar News