മുഖ്യമന്ത്രിയായി അധികാരമേറ്റിട്ട് 82 ദിവസം; കുമാരസ്വാമി സന്ദര്‍ശിച്ചത് 40 ക്ഷേത്രങ്ങള്‍

ഭാര്യ അനിത, പിതാവ് എച്ച്. ഡി ദേവഗൌഡ, മാതാവ് ചാനമ്മ, മുത്ത സഹോദരന്‍ എച്ച്.ഡി രേവണ്ണ എന്നിവര്‍ക്കൊപ്പമാണ് കുമാരസ്വാമി അമ്പലങ്ങളില്‍ പോകുന്നത്

Update: 2018-08-16 06:00 GMT
Advertising

കര്‍ണാടക മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം എച്ച് ഡി കുമാരസ്വാമി സന്ദര്‍ശിച്ചത് 40 ക്ഷേത്രങ്ങള്‍. അധികാരമേറ്റിട്ട് 82 ദിവസത്തിനുള്ളിലാണ് മുഖ്യമന്ത്രിയുടെ ക്ഷേത്രസന്ദര്‍ശനം. ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍ മുഖ്യമന്ത്രി അമ്പല സന്ദര്‍ശനം നടത്തുന്നുവെന്ന് ചുരുക്കം.

ഭാര്യ അനിത, പിതാവ് എച്ച്. ഡി ദേവഗൌഡ, മാതാവ് ചാനമ്മ, മുത്ത സഹോദരന്‍ എച്ച്.ഡി രേവണ്ണ എന്നിവര്‍ക്കൊപ്പമാണ് കുമാരസ്വാമി അമ്പലങ്ങളില്‍ പോകുന്നത്. ഹര്‍ദ്ദനഹള്ളി ഗ്രാമത്തിലുള്ള ഈശ്വര്‍ ക്ഷേത്രത്തിലെ പൂജാ ചടങ്ങുകളില്‍ ഒന്നര മണിക്കൂറോളം മുഖ്യമന്ത്രി പങ്കെടുക്കാറുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.

മുന്‍പ്രധാനമന്ത്രി ദേവഗൌഡയുടെ കുടുംബം പാരമ്പര്യമായി അസ്ട്രോളജിയിലും മതപരമായ കാര്യത്തിലും വിശ്വാസമുള്ളവരാണെന്നും കുമാരസ്വാമി ഇക്കാര്യത്തില്‍ വ്യത്യസ്തനാണെന്നും അണികള്‍ പറയുന്നു. തുടര്‍ച്ചയായ ആരോഗ്യ പ്രശ്നങ്ങള്‍ മൂലമാണ് കുമാരസ്വാമി ഭക്തിമാര്‍ഗത്തിലേക്ക് തിരിഞ്ഞതെന്നും പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു.

തുംഗൂരിലെ സിദ്ധഗംഗ, മൈസൂരിലെ സുത്തുര്‍, മാണ്ഡ്യയിലെ അഡിച്ചുന്‍ചനാഗിരി എന്നിവയുള്‍പ്പെടെ ആറ് മഠങ്ങളും കുമാരസ്വാമി സന്ദര്‍ശിച്ചു. അധികാരമേറ്റ ശേഷം പല മുഖ്യമന്ത്രിമാരും നന്ദി അറിയിക്കാന്‍ ക്ഷേത്രസന്ദര്‍ശനം നടത്താറുണ്ടെന്നും കുമാരസ്വാമി അങ്ങിനെയല്ലെന്നും രാഷ്ട്രീയ നിരീക്ഷകനായ സന്ദീപ് ശാസ്ത്രി പറഞ്ഞു.

Tags:    

Similar News