കേരളത്തിന് ഡല്‍ഹി സര്‍ക്കാരിന്റെ 10 കോടി സഹായം
കേരളത്തിന് 10കോടി ധനസഹായം നല്‍കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ അറിയിച്ചു. ട്വിറ്ററിലൂടെയാണ് കെജ്‍രിവാള്‍ ഇക്കാര്യം അറിയിച്ചത്.
പ്രളയക്കെടുതിയില്‍ കേരളത്തിന് കൈത്താങ്ങായി ഡല്‍ഹി സംസ്ഥാന സര്‍ക്കാരും. കേരള മുഖ്യമന്ത്രിയുമായി സംസാരിച്ചുവെന്നും കേരളത്തിന് 10കോടി ധനസഹായം നല്‍കുമെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ അറിയിച്ചു. ട്വിറ്ററിലൂടെയാണ് കെജ്‍രിവാള്‍ ഇക്കാര്യം അറിയിച്ചത്. എല്ലാവരും കേരളത്തിന് സംഭാവന നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Spoke to Kerala CM.
— Arvind Kejriwal (@ArvindKejriwal) August 17, 2018
Del govt is making a contribution of Rs 10 cr.
I sincerely appeal to everyone to donate generously for our brothers and sisters in Kerala https://t.co/SfpnlQ7DR8
കേരളത്തിന് 10 കോടിയുടെ സഹായം നല്‍കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങും അറിയിച്ചിരുന്നു. അഞ്ച് കോടി രൂപ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും, ബാക്കി 5 കോടിയുടെ ഭക്ഷ്യസാധനങ്ങളും മറ്റ് അവശ്യവസ്തുക്കളുമായാണ് നല്‍കുക.