ദുരന്തബാധിതര്‍ക്ക് ഐ.സി.ഐ.സി.ഐ ബാങ്കിന്റെ പത്തു കോടി
ഇതില്‍ എട്ടു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് നല്‍കുന്നത്
മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് ഐ.സി.ഐ.സി.ഐ ബാങ്കിന്റെ പത്തു കോടി രൂപ. ഇതില്‍ എട്ടു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് നല്‍കുന്നത്.
14 ജില്ലകളിലെയും പ്രളയ ദുരിത പ്രദേശങ്ങളില്‍ ഭക്ഷണം, വസ്ത്രം, മരുന്ന്, ശുചീകരണ വസ്തുക്കള്‍ തുടങ്ങിയ അവശ്യസാധനങ്ങള്‍ ലഭ്യമാക്കാനായി കലക്ടറുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായാണ് രണ്ടു കോടി രൂപ നല്‍കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ ജീവനക്കാരെ പ്രോത്സാഹിപ്പിക്കുമെന്നും ബാങ്ക് അറിയിച്ചിട്ടുണ്ട്.
\ഇതു കൂടാതെ ദുരിതത്തിന് ഇടയായ ഉപഭോക്താക്കള്‍ക്ക് ആശ്വാസമേകാന്‍ ഭവന വായ്പ, വാഹന വായ്പ, വ്യക്തിഗത വായ്പ തുടങ്ങിയവയുടെ പ്രതിമാസ ഗഡു അടയ്ക്കാന്‍ താമസിച്ചതിനുള്ള ആഗസ്റ്റിലെ ലേറ്റ് ഫീസ്, ക്രെഡിറ്റ് കാര്‍ഡ് പേമെന്റ് താമസിച്ചതിനുള്ള പിഴ, ചെക്ക് ബൗണ്‍സിംഗ് ചാര്‍ജ് എന്നിവ ഈടാക്കില്ലെന്നും ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. തങ്ങളുടെ പ്രാര്‍ത്ഥനകള്‍ കേരള ജനതക്കൊപ്പമുണ്ടെന്ന് എക്സിക്യുട്ടീവ് ഡയറക്ടര്‍ അനൂപ് ബാഗി പറഞ്ഞു.