വിദ്വേഷപ്രസംഗത്തിന് യോഗിയെ എന്തുകൊണ്ട് പ്രോസിക്യൂട്ട് ചെയ്യുന്നില്ല? സുപ്രീംകോടതി 

Update: 2018-08-20 11:49 GMT
Advertising

വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ എന്തുകൊണ്ട് പ്രോസിക്യൂട്ട് ചെയ്യാന്‍ കഴിയുന്നില്ലെന്ന് സുപ്രീംകോടതി. ഇതു സംബന്ധിച്ച് നാലാഴ്ചക്കകം വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് കോടതി ഉത്തര്‍പ്രദേശ് സര്‍ക്കാറിന് നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എം.എം ഖാന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. നാലാഴ്ചക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും.

2007ല്‍ ഖോരക്പൂരില്‍ നടന്ന വിദ്വേഷപ്രസംഗത്തില്‍ മുഖ്യമന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യേണ്ടതില്ലെന്ന് സര്‍ക്കാര്‍ ഉത്തര വിറക്കിയിരുന്നു. ഇക്കാര്യം അലഹബാദ് ഹൈക്കോടതി ശരിവെക്കുകയും ചെയ്തു. ഇതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് സുപ്രീംകോടതി എന്ത്കൊണ്ട് അദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്യുന്നില്ലെന്നതിന് നാലാഴ്ചക്കകം മറുപടി നല്‍കണമെന്നാവശ്യപ്പെട്ടത്. പ്രാദേശിക മാധ്യമപ്രവര്‍ത്തകരാണ് കോടതിയെ സമീപിച്ചത്.

2007ല്‍ പ്രസംഗം നടക്കുമ്പോള്‍ യോഗിആദിത്യനാഥ് ഖോരക്പൂരിലെ എം.പിയായിരുന്നു. ഇവിടുത്തെ റെയില്‍വെസ്റ്റേഷന് പുറത്തെ പ്രസംഗമാണ് കേസിലേക്ക് നയിച്ചത്. സാമുദായിക കലാപം സൃഷ്ടിക്കുംവിധമുള്ള പ്രസംഗമാണ് യോഗിയുടേതെന്ന് വ്യക്തമാക്കി പൊലീസില്‍ പരാതി ലഭിച്ചിരുന്നു. യോഗിയുടെ പ്രസംഗത്തിന് പിന്നാലെ പ്രദേശത്ത് സാമുദായിക ലഹളയുണ്ടായിരുന്നു. ഇതില്‍ ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

Tags:    

Similar News