കോണ്‍ഗ്രസില്‍ ചേരുമോ? എ.എ.പി വിട്ടതെന്തിന്? ആശിഷ് ഖേതന്റെ മറുപടി ഇങ്ങനെ
മാധ്യമപ്രവര്‍ത്തകനും പിന്നീട് രാഷ്ട്രീയക്കാരനുമായ ആശിഷ് ഖേതന്‍ അടുത്തിടെയാണ് അരവിന്ദ് കെജരിവാള്‍ നേതൃത്വം നല്‍കുന്ന ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്. രാഷ്ട്രീയ കേന്ദ്രങ്ങളില്‍ അമ്പരപ്പുണ്ടാക്കിയ തീരുമാനങ്ങളിലൊന്നായിരുന്നു അത്. അശുതോഷിന് പിന്നാലെ ആയിരുന്നു ആശിശ് ഖേതന്റെ പിന്മാറ്റവും. ആപില്‍ എന്താണ് സംഭവിക്കുന്നത് എന്ന തരത്തിലുള്ള ചര്‍ച്ചകളും സജീവമായി. പക്ഷേ ആശിഷ് ഖേതനും പാര്‍ട്ടിവിടാനുള്ള തീരുമാനമായി പറയുന്നത് വ്യക്തിഗത കാര്യങ്ങള്‍ എന്നാണ്.
മറ്റു പാര്‍ട്ടികളിലേക്ക് ഇപ്പോ ഇല്ലെന്നും അക്കാഡമികോ അല്ലങ്കില്‍ മാധ്യമ മേഖലയിലേക്കോ ചേക്കാറാണ് നോക്കുന്നതെന്നുമായിരുന്നു ആശിഷ് ഖേതന്റെ മറുപടി. എന്നാല്‍ എന്‍.ഡി.ടി.വിക്ക് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്; ഒരു വര്‍ഷത്തിലേറെ ആയി പാര്‍ട്ടി വിടുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നുവെന്നാണ്. ഭാവിയിലും രാഷ്ട്രീയത്തില്‍ തുടരാനാവുമോ എന്ന കാര്യത്തില്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി എനിക്ക് സംശയമുണ്ടായിരുന്നു, അതാണ് ഇപ്പോ സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന തീരുമാനമാനത്തിലെത്തിയത്, അക്കാഡമിക് രംഗത്തേക്കോ അല്ലെങ്കില്‍ മാധ്യമപ്രവര്‍ത്തനത്തിലേക്കോ ചേക്കാറാനാണ് ഇപ്പോ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരക്കാന്‍ പാര്‍ട്ടി ടിക്കറ്റ് ഓഫര്‍ ചെയ്തിരുവെന്നും എന്നാല്‍ രാഷ്ട്രീയത്തിലേക്കില്ലെന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയില്‍ നിന്ന് തനിക്ക് സ്‌നേഹവും പിന്തുണയും മാത്രമെ കിട്ടിയിട്ടുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. അതേസമയം എ.എ.പിയുമായി അഭിപ്രായ വ്യത്യാസമുണ്ടായിരുന്നുവെന്ന വാര്‍ത്ത അദ്ദേഹം നിഷേധിക്കുന്നുണ്ട്. ഞാന്‍ പാര്‍ട്ടിയില്‍ ചേരുമ്പോള്‍ 10 ശതമാനമെ പാര്‍ട്ടിയുണ്ടായിരുന്നുള്ളൂ, 90 ശതാമനം വിപ്ലവമായിരുന്നു, പക്ഷേ വിപ്ലവം എക്കാലവും നിലനില്‍ക്കില്ല, വിപ്ലവത്തില്‍ നിന്ന് പുറത്തുവരുന്ന എല്ലാ പാര്‍ട്ടികള്‍ രാഷ്ട്രീയത്തിലെത്തുന്നു.
ये à¤à¥€ पà¥�ें- എ.എ.പിയെ ഞെട്ടിച്ച് അശുതോഷ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു
അതേസമയം കോണ്‍ഗ്രസിലേക്ക് ചേക്കേറുമോ എന്ന ചോദ്യത്തെ അദ്ദേഹം തള്ളിക്കളയുന്നില്ല, അതിനുള്ള മറുപടി ഇപ്രകാരമായിരുന്നു; എന്ത് സംഭവിക്കുമെന്ന് പറയാന്‍ കഴിയില്ല, പക്ഷേ ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേരുന്നതില്‍ താല്‍പര്യമില്ല, ഒരിക്കലുമില്ലെന്ന് പറയാന്‍ കഴിയില്ല, പക്ഷേ ആരുമായും സംസാരിച്ചിട്ടില്ല, ഒരു തീരുമാനവും എടുത്തിട്ടില്ല.