വെസ്റ്റ് ബംഗാളില്‍ തൃണമൂല്‍- ബിജെപി സംഘര്‍ഷം; 3 വയസുകാരന് തലക്ക് വെടിയേറ്റു
തര്‍ക്കം അക്രമാസക്തമാവുകയും ഇതിന് പിന്നാലെ സംഘത്തില്‍ ഒരാള്‍ വെടിയുതിര്‍ക്കുകയും ചെയ്തു. ഈ സമയം മുറിയിലുണ്ടായിരുന്നു കുട്ടിക്ക് വെടിയേല്‍ക്കുകയായിരുന്നു.
വെസ്റ്റ് ബംഗാളില്‍ രാഷ്ട്രീയ അതിക്രമത്തിന് ഇരയായി മൂന്ന് വയസുകാരന്‍. വെസ്റ്റ് ബംഗാളിലെ മാല്‍ഡ ജില്ലയില്‍ ലോക്കല്‍ പഞ്ചായത്ത് ബോര്‍ഡ് മീറ്റിംങിനെ തുടര്‍ന്നുണ്ടായ തൃണമൂല്‍ കോണ്‍ഗ്രസ് - ബിജെപി സംഘര്‍ഷത്തില്‍ മൂന്ന് വസുകാരന് വെടിയേറ്റു. പരിക്കേറ്റ കുട്ടിയെ മാല്‍ഡ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ പഞ്ചായത്ത് ഇലക്ഷനില്‍ കുട്ടിയുടെ അമ്മ പുടുല്‍ മണ്ഡാല്‍ ബിജെപി ടിക്കറ്റില്‍ മത്സരിച്ച് വിജയിച്ചിരുന്നു. എന്നാല്‍ വിജയിച്ച ശേഷം ഇവര്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് ചുവടുമാറിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതേ തുടര്‍ന്ന് പ്രദേശത്ത് തൃണമൂല്‍ - ബിജെപി സംഘര്‍ഷം നിലനിന്നിരുന്നു.
വ്യാഴാഴ്ച രാത്രി ആയുധധാരികളായ ഒരു സംഘം ആളുകള്‍ മണ്ഡാലിന്റെ വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടുകാരുമായി വഴക്കിട്ടതായി പൊലീസ് പറയുന്നു. തര്‍ക്കം അക്രമാസക്തമാവുകയും ഇതിന് പിന്നാലെ സംഘത്തില്‍ ഒരാള്‍ വെടിയുതിര്‍ക്കുകയും ചെയ്തു. ഈ സമയം മുറിയിലുണ്ടായിരുന്നു കുട്ടിക്ക് വെടിയേല്‍ക്കുകയായിരുന്നു.
ബിജെപി പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് പുടുല്‍ മൊണ്ഡാലിന്റെ വീട് ആക്രമിക്കുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ''പുടുല്‍ മണ്ഡാല്‍ തൃണമൂലില്‍ ചേര്‍ന്നതില്‍ ബിജെപി പ്രവര്‍ത്തകര്‍ കടുത്ത രോഷത്തിലായിരുന്നു.'' തൃണമൂല്‍ മാല്‍ഡ ജില്ല നേതാവ് ദുലാല്‍ സര്‍ക്കാര്‍ പറഞ്ഞു. എന്നാല്‍ സംഭവത്തിന് ബിജെപി പ്രവര്‍ത്തകരുമായി ബന്ധമില്ലെന്നാണ് ബിജെപിയുടെ വിശദീകരണം.
ഈ ആഴ്ചയില്‍ സംസ്ഥാനത്ത് നടക്കുന്ന രാഷ്ട്രീയ അതിക്രമങ്ങളില്‍ അവസാനത്തേതാണ് ഇത്. 10പേര്‍ ഇത് വരെ കൊല്ലപ്പെട്ടതായാണ് പൊലീസ് പറയുന്നത്. ലോക്കല്‍ പഞ്ചായത്ത് ബോഡി ഇലക്ഷനില്‍ 18സീറ്റില്‍ ബിജെപിക്ക് 10ഉം തൃണമൂലിന് 6ഉം സീറ്റുകളാണ് ലഭിച്ചിരുന്നത്. ഒരു കോണ്‍ഗ്രസ് ജേതാവും സ്വതന്ത്ര ജേതാവും തൃണമൂലില്‍ ചേര്‍ന്നിരുന്നു.