എെ.ആർ.സി.ടി.സി അഴിമതി കേസ്: റാബ്രി ദേവിക്കും തേജസ്വിനി യാദവിനും ജാമ്യം

ലാലു പ്രസാദ് യാദവ് ഒഴികെയുള്ള മറ്റെല്ലാ പ്രതികൾക്കും ഡൽഹി ഹൈകോടതി ജാമ്യം നൽകി

Update: 2018-08-31 10:19 GMT
Advertising

എെ.ആർ.സി.ടി.സി ഹോട്ടൽ ടെന്റർ അഴിമതി കേസിൽ രാഷ്ട്രീയ ജനത ദൾ അധ്യക്ഷൻ ലാലു പ്രസാദ് യാദവ് ഒഴികെയുള്ള മറ്റെല്ലാ പ്രതികൾക്കും ഡൽഹി ഹൈകോടതി ജാമ്യം നൽകി. മുൻ മുഖ്യമന്ത്രി റാബ്രി ദേവിക്കും തേജസ്വിനി യാദവിനും ജാമ്യം ലഭിച്ചു. ലാലു പ്രസാദ് യാദവ് കോടതിയിൽ സന്നിഹിതനാകാത്തതിനാലാണ് ജാമ്യം ലഭിക്കാതിരുന്നത്. കാലിത്തീറ്റ കുമ്പകോണ കേസിൽ റാഞ്ചിയിലെ ബിസ്ര മുണ്ട സെന്ററൽ ജയിലിൽ ശിക്ഷ അനുഭവിക്കുകയാണ് ലാലു. ഇതിനെത്തുടർന്ന് ഒക്ട്ടോബർ ആറിന് കോടതിയിൽ വരണമെന്ന് പറഞ്ഞ് കോടതി അദ്ദേഹത്തിന് നോട്ടീസ് നൽകി.

ലാലുവിനെ കൂടാതെ ആർ.ജെ.ഡി പ്രവർത്തകരായ പി.സി.ഗുപ്ത, സരള ഗുപ്ത എന്നിവർക്കെതിരെയും കേസുകൾ നിലനിൽക്കുന്നുണ്ട്. ലാലുപ്രസാദ് റെയിൽവേ മന്ത്രിയായിരിക്കുന്ന കാലത്ത് പുരിയിലെയും റാഞ്ചിയിലെയും എെ.ആർ.സി.ടി.സി ഹോട്ടലുകളുകൾക്ക് നൽകുന്ന കോൺ്രാക്റ്റിൽ അഴിമതി കാണിച്ചു എന്നതാണ് ഈ കേസ്.

Tags:    

Similar News