പെണ്‍കുട്ടികളെ നല്ല മരുമക്കളാക്കാന്‍ ‘ആദര്‍ശ് ബഹു’ കോഴ്സുമായി യൂണിവേഴ്സിറ്റി 

പെണ്‍കുട്ടികളെ നല്ല മരുമക്കളാക്കാനുള്ള ‘ഉത്തരവാദിത്വം’ ഇപ്പോള്‍ യൂണിവേഴ്സിറ്റികളും ഏറ്റെടുക്കുകയാണ്

Update: 2018-09-04 15:19 GMT
Advertising

നാളെ മറ്റൊരു വീട്ടില്‍ ചെന്നുകയറേണ്ടവളാണെന്ന് നിരന്തരം ഓര്‍മിപ്പിക്കപ്പെടുന്നവരാണ് ഈ നാട്ടിലെ പെണ്‍കുട്ടികള്‍. പെണ്‍കുട്ടികളെ നല്ല മരുമക്കളാക്കാനുള്ള ‘ഉത്തരവാദിത്വം’ ഇപ്പോള്‍ യൂണിവേഴ്സിറ്റികളും ഏറ്റെടുക്കുകയാണ്. മൂന്ന് മാസത്തെ 'ആദര്‍ശ് ബഹു' കോഴ്സ് പൂര്‍ത്തിയാക്കി നല്ല മരുമകളെന്ന സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കാമെന്നാണ് ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയുടെ വാഗ്ദാനം. യങ് സ്കില്‍ഡ് ഇന്ത്യ എന്ന സ്വകാര്യ കമ്പനിയുമായി ചേര്‍ന്നാണ് ബിഎച്ച്‍യുവിന്‍റെ ഐഐടി വിഭാഗം കോഴ്സ് നടത്തുക.

വിവാഹിതരാവാന്‍ പോകുന്ന പെണ്‍കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്തുക, ആശയവിനിമയശേഷി വികസിപ്പിക്കുക, പ്രശ്നപരിഹാരത്തിനും ഉത്കണ്ഠകളെ മറികടക്കാനും പ്രാപ്തരാക്കുക തുടങ്ങിയ കാര്യങ്ങളിലാണ് പരിശീലനം നല്‍കുകയെന്ന് യങ് സ്കില്‍ഡ് ഇന്ത്യ സിഇഒ നീരജ് ശ്രീവാസ്തവ പറഞ്ഞു. വസ്ത്രധാരണം, സോഷ്യല്‍ മീഡിയ ഉപയോഗം തുടങ്ങിയവയും സിലബസ്സിലുണ്ട്. ഇന്‍റര്‍വ്യു നടത്തിയതിന് ശേഷമായിരിക്കും ആദ്യ ബാച്ചിലേക്കുള്ള പെൺകുട്ടികളെ തെരഞ്ഞെടുക്കുകയെന്നും സിഇഒ വ്യക്തമാക്കി.

ഇങ്ങനെയൊരു കോഴ്സ് നടത്താനുള്ള തീരുമാനം വിചിത്രമാണെന്നും നല്ല മരുമകനാവാൻ ആണ്‍കുട്ടികള്‍ക്ക് പരിശീലനം നൽകുന്നില്ലേയെന്നും ഇതിനകം വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു.

Tags:    

Similar News