ട്രയിന്‍ ടിക്കറ്റ് ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നവര്‍ക്ക് സന്തോഷവാര്‍ത്ത

ഐആര്‍സിടിസി വെബ്‌സൈറ്റ് വഴിയോ ആപ്ലിക്കേഷന്‍ വഴിയോ ബുക്ക് ചെയ്യുന്നവര്‍ക്ക് 10 ശതമാനം പണം കാഷ്ബാക്കായി ലഭിക്കുമെന്നതാണ് ശുഭവാര്‍ത്ത. പേടിഎം, മൊബിക്വിക്ക് പേമെന്റ് പ്ലാറ്റ്‌ഫോമുകള്‍ വഴി

Update: 2018-09-04 10:31 GMT
Advertising

അടുത്തുതന്നെ ട്രെയിന്‍ യാത്ര പ്ലാന്‍ ചെയ്യുന്നുണ്ടെങ്കില്‍ ഓണ്‍ലൈന്‍ വഴി തന്നെ ടിക്കറ്റ് ബുക്ക് ചെയ്‌തോളൂ. ഐആര്‍സിടിസി വെബ്‌സൈറ്റ് വഴിയോ ആപ്ലിക്കേഷന്‍ വഴിയോ ബുക്ക് ചെയ്യുന്നവര്‍ക്ക് 10 ശതമാനം പണം കാഷ്ബാക്കായി ലഭിക്കുമെന്നതാണ് ശുഭവാര്‍ത്ത. പേടിഎം, മൊബിക്വിക്ക് പേമെന്റ് പ്ലാറ്റ്‌ഫോമുകള്‍ വഴി പണം കൈമാറുമ്പോഴാണ് ടിക്കറ്റ് നിരക്കില്‍ ഇളവ് ലഭിക്കുക.

മൊബി ക്വിക്ക് വഴി ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്താല്‍ 10 ശതമാനം തുക ലാഭിക്കാം. പേടിഎം ഉപയോഗിച്ച് ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്താല്‍ 100 രൂപവരെ കാഷ്ബാക്ക് ലഭിക്കും. ഫ്‌ളിപ്കാര്‍ട്ടിന്റെ ഫോണ്‍പേ വഴി ബുക്ക് ചെയ്താലും 100 രൂപയുടെ കാഷ്ബാക്ക് ഓഫറുണ്ട്. ആദ്യ രണ്ട് ട്രാന്‍സാക്ഷനുകളില്‍ ഫോണ്‍ പേ 50 രൂപവീതം ഇളവ് നല്‍കുകയും ചെയ്യും.

ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ആനുകൂല്യം ലഭിക്കാന്‍

* ആദ്യം ഐആര്‍സിടിസി വെബ്‌സൈറ്റോ(irctc.co.in) ആപ്ലിക്കേഷനോ തുറക്കുക

* യൂസര്‍ നെയിമും പാസ്‌വേഡും നല്‍കി ലോഗിന്‍ ചെയ്യുക

* യാത്രയുടെ വിവരങ്ങള്‍ നല്‍കുക.

* കാപ്ച കോഡ് അടിച്ച ശേഷം പേമെന്റ് മോഡില്‍ ഇ വാലറ്റ് ഓപ്ഷന്‍ തെരഞ്ഞെടുക്കുക

* വാലറ്റ് വിഭാഗത്തില്‍ നിന്നും പേടിഎം, ഫ്രീചാര്‍ജ്ജ്, മൊബിക്വിക് എന്നിവയിലേതെങ്കിലും തെരഞ്ഞെടുത്ത് ടിക്കറ്റ് ബുക്ക് ചെയ്യുക.

Tags:    

Similar News