ഇന്ധന വിലവർധന: ജയ്‌പ്പൂരിൽ കോൺഗ്രസ് പ്രവർത്തകർ പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു

Update: 2018-09-06 05:55 GMT
Advertising

ദിവസവും കൂടിക്കൊണ്ടിരിക്കുന്ന ഇന്ധന വിലവർധനക്കെതിരെ പ്രതിഷേധിച്ചു കൊണ്ട് ജയ്‌പ്പൂരിൽ കോൺഗ്രസ് പ്രവർത്തകർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ചു. ജയ്‌പ്പൂരിലെ 91 വാർഡുകളിലും പ്രതിഷേധ പ്രകടനം നടത്തിയ പ്രതിപക്ഷ പാർട്ടി പ്രവർത്തകർ പെട്രോളിയം ഉത്പന്നങ്ങൾ ചരക്കു സേവന നികുതിക്ക് (ജി.എസ്.ടി) കീഴിൽ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു.

"പെട്രോളിന്റെയും ഡീസലിന്റെയും പാചക വാതകത്തിന്റെയും വില കുതിച്ചുയരുന്നത് മൂലം കഷടതയനുഭവിക്കുന്നത് സാധാരണക്കാരാണ്. ഇവ മൂന്നും ജി എസ് ടി ക്ക് കീഴിൽ കൊണ്ടുവരണം. അത് വരെ പൊതുജനത്തിന് ആശ്വാസം ലഭിക്കാൻ സംസ്ഥാന സർക്കാർ നികുതി കുറക്കാൻ തയ്യാറാവണം," കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പ്രതാപ് സിങ് കജാരിയാ ആവശ്യപ്പെട്ടു.

കുതിച്ചുയരുന്ന ഇന്ധന വിലക്കെതിരെ പൊതുജനങ്ങളുടെ രോഷത്തിൽ പങ്ക്ചേരാനാണ് കോൺഗ്രസ് ജയ്‌പ്പൂരിലുടനീളം പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചത്. നാൾക്കുനാൾ ഇടിയുന്ന രൂപയുടെ മൂല്യത്തിനെതിരെയും കോൺഗ്രസ് നേതാക്കൾ പ്രതിഷേധം രേഖപ്പെടുത്തി.

Tags:    

Similar News