ലോക്സഭ തെരഞ്ഞെടുപ്പിലും അമിത്ഷാ നയിക്കും, മുദ്രാവാക്യം ‘അജയ്യ ബി.ജെ.പി’
അമിത് ഷായുടെ ദേശീയ അധ്യക്ഷൻ സ്ഥാനം 2019ൽ അവസാനിക്കുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പിൽ നേതൃമാറ്റത്തിന് കളമൊരുങ്ങുന്നത്
Update: 2018-09-08 13:08 GMT
2019 ലെ പൊതുതെരഞ്ഞെടുപ്പ് ദേശീയ അധ്യക്ഷൻ അമിത് ഷായുടെ നേതൃത്വത്തിൽ നേരിടാൻ ബി.ജെ.പി. അമിത് ഷായുടെ ദേശീയ അധ്യക്ഷൻ സ്ഥാനം 2019ൽ അവസാനിക്കുന്ന സാഹചര്യത്തിലാണ് സംഘടനാ തെരഞ്ഞെടുപ്പ് നീട്ടി വച്ച് അമിത് ഷായുടെ കാലാവധി നീട്ടാന്‍ കളമൊരുങ്ങുന്നത്. 2014 ആഗസ്റ്റിൽ രാജ്നാഥ് സിങ് കേന്ദ്രമന്ത്രിയായതോടെയാണ് പാർട്ടിയുടെ അമരത്ത് അമിത് ഷാ എത്തിയത്. 2016ൽ വീണ്ടും അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. മൂന്ന് വർഷമാണ് ഒരു അധ്യക്ഷന്റെ കാലാവധി.
ബി.ജെ.പി ദേശീയ നിര്‍വ്വാഹക സമിതിയോഗത്തില്‍ തീരുമാനിച്ച പ്രധാനപ്പെട്ട അഞ്ച് കാര്യങ്ങൾ
- ഡിസംബറിൽ നാല് സംസ്ഥാനങ്ങളിലായി നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ്, 2019 ലോകസഭ തിരഞ്ഞെടുപ്പ് എന്നിവയെ മുൻനിർത്തിയാണ് ബി.ജെ.പി ദേശീയ നിര്‍വ്വാഹക സമിതിയോഗം ചേരുന്നത്. 2014നെക്കാൾ വലിയ വിജയം ബി.ജെ.പി സ്വന്തമാക്കുമെന്ന് യോഗത്തിൽ അമിത് ഷാ പ്രസ്താവിച്ചു.
- വരുന്ന തെരഞ്ഞെടുപ്പുകളെ ‘അജയ്യ ബി.ജെ.പി’ എന്ന മുദ്രാവാക്യം ഉയർത്തി പിടിച്ച് കൊണ്ട് നേരിടാനാണ് സമിതിയുടെ തീരുമാനം.
- കർഷർക്കുണ്ടാവുന്ന ദുരിതം, ഉയർന്ന് വരുന്ന എണ്ണവില എന്നിവ സമിതിയുടെ രണ്ടാം ദിവസം കേന്ദ്ര നേതാക്കൾ പങ്കെടുക്കുന്ന യോഗത്തിൽ പ്രധാന ചർചാ വിഷയങ്ങളാകും.
- താഴെത്തട്ടിലുള്ള ജനങ്ങളുടെ വികസന പരിപാടികളോടൊപ്പം സാമൂഹ്യ നീതി, സാമ്പത്തിക വിജയം എന്നിവയിലൂന്നിയ വികസന പദ്ദതികൾക്കും തുടക്കമിടും.
- പട്ടിക ജാതി പട്ടിക വർഗങ്ങൾക്കിടയിൽ ഭിന്നിപ്പുകളുണ്ടായിട്ടുണ്ടെങ്കിലും അത് 2019 തെരഞ്ഞെടുപ്പിനെ ബാധിക്കില്ല എന്ന് അമിത് ഷാ പറഞ്ഞു.