“എന്റെ പേരിലുള്ള സ്വത്തുക്കളെല്ലാം അന്യായമായി പിടിച്ച് വച്ചിരിക്കുകയാണ്” വീഡിയോയിലൂടെ പ്രതികരിച്ച് മെഹുൽ ചോക്സി 

കഴിഞ്ഞ വർഷം നവംബറിൽ മെഹുൽ ചോക്സിക്ക് ആന്റി​ഗ്വ പൗരത്വം ലഭിച്ചിരുന്നു

Update: 2018-09-11 07:52 GMT
Advertising

പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും 13000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ ഒളിവിൽ കഴിയുന്ന മെഹുൽ ചോക്സി തനിക്ക് മേൽ ആരോപിതമായ കുറ്റങ്ങളെ ന്യായീകരിച്ച് കൊണ്ടുള്ള വീഡിയോ പുറത്ത് വിട്ടു. തനിക്കുമേൽ ആരോപിതമായ കുറ്റങ്ങളെല്ലാം തെറ്റും അടിസ്ഥാന രഹിതവുമാണെന്നും തന്റെ പേരിലുള്ള സ്വത്തുക്കളെല്ലാം അന്യായമായി പിടിച്ച് വച്ചിരിക്കുകയാണെന്നും ചോംസ്കി പറഞ്ഞു. ആന്റി
ഗ്വയിൽ ഒളിവിൽ കഴിയുന്ന ചോക്സി കുറ്റാരോപിതനായതിന് ശേഷം ആദ്യമായാണ് ന്യായീകരിച്ച് കൊണ്ട് പ്രതികരിക്കുന്നത്.

കഴിഞ്ഞ വർഷം നവംബറിൽ മെഹുൽ ചോക്സിക്ക് ആന്റിഗ്വ പൗരത്വം ലഭിച്ചിരുന്നു. അനന്തരവനായ വജ്ര വ്യാപാരി നീരവ് മോദിയുമൊത്ത് പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും 13000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാരോപിച്ച് ജനുവരിയിലാണ് പോലീസ് മെഹുൽ ചോക്സിക്കെതിരെ കേസ് ഫയൽ ചെയ്തത്.

ചോക്സിക്കെതിരെ റെഡ് കോർണ്ണർ നോട്ടീസ് ഉത്തരവിറക്കാൻ എൻഫോഴ്സ്മെന്റ് ഇന്റർപോളിനെ ഒാർമ്മപ്പെടുത്തിയിരുന്നു. ചോക്സിയെയും നീരവ് മോദിയെയും അറസ്റ്റ് ചെയ്യാനുള്ള നടപടികൾ ആരംഭിച്ചതായി ഇന്റർപോൾ അറിയിച്ചു.

Tags:    

Similar News