‘അഫ്സ്പ’ നിയമത്തില്‍ മാറ്റം വരുത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍
അഫ്സ്പ നിയമം മറയാക്കി വ്യാജ ഏറ്റുമുട്ടലുകള്‍ നടക്കുന്നുണ്ടെന്ന പരാതിയുടെ പശ്ചാത്തലത്തിലാണ് നീക്കം. നിയമത്തിന്റെ ദുരുപയോഗം തടയണമെന്ന് രണ്ട് വര്‍ഷം മുമ്പ് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.
പ്രത്യേക സൈനിക അധികാര നിയമമായ അഫ്സ്പയില്‍ മാറ്റം വരുത്തൊനൊരുങ്ങി സര്‍ക്കാര്‍. സംഘര്‍ഷ ബാധിത മേഖലകളില്‍ സൈന്യം അമിത അധികാരം ഉപയോഗിക്കുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നീക്കം. മരണത്തിന് കാരണമായേക്കാവുന്ന തരത്തിലുള്ള വെടിവപ്പ് തടയണമെന്നതാണ് നിര്‍ദേശിക്കപ്പെട്ട ഭേദഗതി.
ക്രമസമാധാന പാലനത്തിനത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടും പാലിച്ചില്ലെങ്കില്‍ അറസ്റ്റോ, ബല പ്രയോഗമോ, വെടിവെപ്പോ നടത്താമെന്നാണ് പ്രത്യേക സൈനിക അധികാര നിയമത്തിലെ വ്യവസ്ഥ. ഇതില്‍ മാറ്റം വരുത്താനാണ് സര്‍ക്കാര്‍ ആലോചന. അഫ്സ്പ നിയമം മറയാക്കി വ്യാജ ഏറ്റുമുട്ടലുകള്‍ നടക്കുന്നുണ്ടെന്ന പരാതിയുടെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നീക്കം.
നിയമത്തിന്റെ ദുരുപയോഗം തടയണമെന്ന് രണ്ട് വര്‍ഷം മുമ്പ് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. രാജ്യത്തെ പ്രശ്ന ബാധിത മേഖലകള്‍ നിയമത്തിന് കീഴില്‍ കൊണ്ട് വരുമെന്ന നിര്‍ദേശവും ആഭ്യന്തര മന്ത്രാലയം മുന്നോട്ടുവക്കുന്നുണ്ട്. നിയമത്തെക്കുറിച്ചുള്ള പരാതികള്‍ പരിഗണിക്കാനും സംവിധാനമൊരുക്കും.
എന്നാല്‍ ഭേദഗതി നീക്കത്തിനെതിരെ സൈനിക ഉദ്യോഗസ്ഥര്‍ രംഗത്തെത്തി. നിയമം ദുര്‍ബലമായാല്‍ പ്രശ്ന ബാധിത മേഖലയില്‍ അത് ഫലം ചെയ്യില്ലെന്ന് ചൂണ്ടിക്കാട്ടി 300 സുരക്ഷ ഉദ്യോഗസ്ഥര്‍ സുപ്രീം കോടതിയെ സമീപിച്ചു. അസ്സം, നാഗാലാന്റ്, മണിപ്പൂര്‍, ജമ്മുകശ്മീര്‍, എന്നിവിടഹ്ങളിലാണ് നിലവില്‍ അഫ്സ്പ നിലവിലുള്ളത്.