ബ്യൂട്ടി പാര്‍ലര്‍ ജീവനക്കാരിയെ മര്‍ദ്ദിച്ച സംഭവം; ഡി.എം.കെ നേതാവ് അറസ്റ്റില്‍
യുവതിയെ തൊഴിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
തമിഴ്‌നാട്ടിലെ പെരമ്പല്ലൂരില്‍ ബ്യൂട്ടി പാര്‍ലര്‍ ജീവനക്കാരിയെ മര്‍ദ്ദിച്ച സംഭവത്തില്‍ ഡി.എം.കെ നേതാവ് അറസ്റ്റില്‍. മുന്‍ കോര്‍പ്പറേറ്റര്‍ കൂടിയായ സെല്‍വകുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
യുവതിയെ തൊഴിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തത്. ഇയാളെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കുകയും ചെയ്തു. മേയ് 25നാണ് സംഭവം. സെല്‍വകുമാര്‍ സ്ത്രീയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സിസി ടിവിയില്‍ പതിഞ്ഞിരുന്നു. നാല് സ്ത്രീകള്‍ക്ക് നടുവില്‍ നില്‍ക്കുന്ന സെല്‍വകുമാര്‍ കൂട്ടത്തിലുള്ള ഒരു വനിതയെ ആഞ്ഞു തൊഴിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. മറ്റുള്ളവര്‍ ഇയാളെ തടയുന്നുണ്ടെങ്കിലും എന്തൊക്കെയോ പറഞ്ഞു കൊണ്ട് യുവതിയെ തൊഴിക്കുന്നതും കാണാം. പൊലീസ് സെല്‍വകുമാറിനെ ചോദ്യം ചെയ്ത് വരികയാണ്. എന്നാല്‍ സെല്‍വകുമാറും യുവതിയും തമ്മിലുള്ള ബന്ധമെന്താണെന്നോ സംഭവത്തിന് കാരണമെന്താണെന്നോ വ്യക്തമായിട്ടില്ല.