“വിജയ് മല്യ രാജ്യം വിട്ടത് നരേന്ദ്ര മോദിയുടെയും അറിവോടെ” പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി
ല്യക്കെതിരായ സി.ബി.എെ ലുക്കൌട്ട് നോട്ടീസ് ദുര്‍ബലപ്പെടുത്തിയത് മോദിയുടെ അറിവോട് കൂടിയാണെന്നാണ് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു
വിജയ് മല്യ രാജ്യം വിട്ട കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മല്യക്കെതിരായ സി.ബി.എെ ലുക്കൌട്ട് നോട്ടീസ് ദുര്‍ബലപ്പെടുത്തിയത് മോദിയുടെ അറിവോട് കൂടിയാണെന്നാണ് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
സി.ബി.എെ പ്രധാനമന്ത്രിയോട് നേരിട്ട് ബന്ധപ്പെട്ടതിന് ശേഷമാണ് ലുക്കൌട്ട് നോട്ടീസ് ദുര്‍ബലപ്പെടുത്തിയതെന്നും ഇത്രയും പ്രധാനപ്പെട്ട കേസിലെ നിര്‍ണ്ണായകമായ ഒരു നീക്കം പ്രധാനമന്ത്രിയറിയാതെ നടത്തില്ലെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.
വിജയ് മല്യ ഇന്ത്യയില്‍ നിന്ന് യു.കെയിലേക്കും തിരിച്ചും യാത്രകള്‍ നടത്തിയിരുന്നതിനാല്‍ ഒക്ടോബറില്‍ പുറത്തിറക്കിയ ലുക്കൌട്ട് നോട്ടീസ് റദ്ദാക്കി മല്യ തിരിച്ചു വരുമ്പേള്‍ കസ്റ്റഡിയിലെടുക്കാനുള്ള നോട്ടീസാക്കി സി.ബി.എെ മാറ്റിയിരുന്നു.
ഡിസംബര്‍ 9,10,11 തിയതികളില്‍ മല്യയെ ചോദ്യം ചെയ്തെന്നും അദ്ദേഹം കടന്നുകളഞ്ഞതാണെന്ന് വിശ്വസിക്കാന്‍ സാധിക്കില്ലെന്നും ലുക്കൌട്ട് നോട്ടീസ് ദുര്‍ബലപ്പെടുത്തിയതിനെ ന്യായീകരിച്ച് സി.ബി.എെ രംഗത്ത് വന്നിരുന്നു.
ലണ്ടനിലേക്ക് കടന്നു കളയുന്നതിന് മുന്‍പ് വിജയ് മല്യ അരുണ്‍ ജെയ്റ്റലിയെ കണ്ടെന്നുള്ള മല്യയുടെ വെളിപ്പെടുത്തല്‍ രാഷ്ട്രീയ ക്യാമ്പുകളില്‍ ചൂടുള്ള ചര്‍ച വിഷയമായി മുന്നേറുകയാണ്.