സി.ബി.എസ്.ഇ റാങ്ക് ജേതാവിനെ കൂട്ടബലാത്സംഗം ചെയ്തവരില്‍ സൈനികനും
പീഡനത്തിന് ശേഷം കനൈനയിലുള്ള ബസ് സ്റ്റോപ്പിന് സമീപം യുവതിയെ ഉപേക്ഷിക്കുകയും ചെയ്തു.
ഹരിയാനയില്‍ സി.ബി.എസ്.ഇ റാങ്ക് ജേതാവായിരുന്ന 19കാരിയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗം ചെയ്തവരില്‍ ഒരാള്‍ സൈനികനാണെന്ന് പൊലീസ്. ഹരിയാന മഹേന്ദഗാഡ് ജില്ലയിലെ കനൈനയിലാണ് സംഭവം. ബുധനാഴ്ചയാണ് കാറിലെത്തിയെ അഞ്ചംഗ സംഘം യുവതിയെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. പീഡനത്തിന് ശേഷം കനൈനയിലുള്ള ബസ് സ്റ്റോപ്പിന് സമീപം യുവതിയെ ഉപേക്ഷിക്കുകയും ചെയ്തു.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് റിവാരി വനിതാ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥ പറഞ്ഞു. ഉള്‍ഗ്രാമത്തില്‍ നിന്നുള്ള യുവതി പഠനത്തില്‍ മികച്ചു നിന്നിരുന്നു. സി.ബി.എസ്.ഇ ബോര്‍ഡ് പരീക്ഷയില്‍ റാങ്ക് ലഭിച്ചിരുന്നു. എന്നാല്‍ സംഭവുമായി ബന്ധപ്പെട്ട് ആരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. പ്രതികളിലൊരാള്‍ സൈനികനാണെന്നും പൊലീസ് അറിയിച്ചു. പ്രതികളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പൊലീസ് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. പങ്കജ് ഫൌസി എന്നയാളാണ് പ്രതികളിലൊരാള്‍. ഇയാള്‍ രാജസ്ഥാന്‍ യൂണിറ്റിലെ സൈനികനാണ്. ഇയാളെ അറസ്റ്റ് ചെയ്യാനായി പൊലീസ് സംഘം രാജസ്ഥാനിലേക്ക് പുറപ്പെട്ടിട്ടുണ്ട്. മറ്റു പ്രതികളായ മനീഷ്, നിഷു എന്നിവര്‍ ഒളിവിലാണ്. പ്രതികളുടെ ചിത്രവും പൊലീസ് പുറത്തുവിട്ടു.