ജെ.എന്‍.യുവില്‍ ഇടതു സഖ്യത്തിന് ജയം
ജവഹർലാൽ നെഹ്റു സർവകാലാശാലയിലെ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റും ഇടതു സഖ്യത്തിന്. എന്‍ സായി ബാലാജി പ്രസിഡന്‍റാകും.
ജവഹര്‍ലാല്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഇടത് സഖ്യത്തിന് വിജയം. ജനറല്‍ സീറ്റുകളിലെല്ലാം സഖ്യസ്ഥാനാര്‍ഥികള്‍ ജയിച്ചു. ഐസയുടെ സായ് ബാലാജി യൂണിയന്‍ പ്രസിഡന്‍റാകും. ഡി.എസ്.എഫിന്റെ ശാരിക ചൌധരിയാണ് വൈസ് പ്രസിഡന്‍റ്. എസ്.എഫ്.എെയുടെ ഐജാസ് ജനറല്‍ സെക്രട്ടറിയും എ.ഐ.എസ്. എഫിന്റെ നേതാവും മലയാളിയുമായ അമൃദ ജയദീപ് യൂണിയന്‍ ജോയന്‍റ് സെക്രട്ടറിയുമാകും.
വോട്ട് നില:
പ്രസിഡന്റ്:
സായി ബാലാജി (ഇടതു സഖ്യം)- 2151
ടി. പ്രവീൺ (ബാപ്സ)- 675
ലളിത് പാണ്ഡെ (എ.ബി.വി.പി)- 972
ഇടത് സഖ്യം 1179 വോട്ടുകൾക്ക് വിജയിച്ചു
വെെസ് പ്രെസിഡന്റ്:
സരിക (ഇടതു സഖ്യം)- 2592
പൂർണ്ണചന്ദ്ര് നായിക് (ബാപ്സ)- 644
ഗീതാ ശ്രീ (എ.ബി.വി.പി)- 1013
ഇടത് സഖ്യം 1579 വോട്ടുകൾക്ക് വിജയിച്ചു
ജനറൽ സെക്രട്ടറി:
എെജാസ് അഹമ്മദ് (ഇടതു സഖ്യം)- 2426
വിശ്വംബർനാഥ് (ബാപ്സ)- 827
ഗണേഷ് (എ.ബി.വി.പി)- 1235
ഇടത് സഖ്യം 1193 വോട്ടുകൾക്ക് വിജയിച്ചു
ജോ. സെക്രറട്ടറി:
അമൃത ജയദീപ് (ഇടതു സഖ്യം)- 2047
കനകലത (ബാപ്സ)- 689
വെങ്കട്ട് ചൗബെ (എ.ബി.വി.പി)- 1290
ഇടത് സഖ്യം 757 വോട്ടുകൾക്ക് വിജയിച്ചു