ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്‍റ് പ്രവേശനത്തിന് സമര്‍പ്പിച്ചത് വ്യാജ സര്‍ട്ടിഫിക്കറ്റ്; തെളിവ് പുറത്ത്

തിരുവള്ളുവര്‍ സര്‍വകലാശാലയില്‍ ഇങ്ങനെയൊരു വിദ്യാര്‍ത്ഥി പഠിച്ചിട്ടില്ല എന്നാണ് എന്‍.എസ്.യു.ഐയുടെ അന്വേഷണത്തിന് സര്‍വകലാശാല നല്‍കിയ മറുപടി.

Update: 2018-09-18 12:24 GMT
Advertising

ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട എ.ബി.വി.പി നേതാവ് അങ്കിവ് ബെസോയ വ്യാജരേഖകളുപയോഗിച്ചാണ് പ്രവേശനം നേടിയതെന്ന് ആരോപണം. കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി സംഘടനയായ എന്‍.എസ്.യു.ഐയാണ് തെളിവുകള്‍ പുറത്തുവിട്ടത്.

തമിഴ്നാട്ടിലെ തിരുവള്ളുവര്‍ സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദ സര്‍ട്ടിഫിക്കറ്റാണ് അങ്കിവ് ഡല്‍ഹി സര്‍വകലാശാലയില്‍ പ്രവേശനത്തിന് നല്‍കിയത്. എന്നാല്‍ തിരുവള്ളുവര്‍ സര്‍വകലാശാലയില്‍ ഇങ്ങനെയൊരു വിദ്യാര്‍ത്ഥി പഠിച്ചിട്ടില്ല എന്നാണ് എന്‍.എസ്.യു.ഐയുടെ അന്വേഷണത്തിന് സര്‍വകലാശാല നല്‍കിയ മറുപടി. അങ്കിവ് സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റിലെ സീരിയല്‍ നമ്പര്‍ അടങ്ങിയ മാര്‍ക്ക് ഷീറ്റും സര്‍വകലാശാലയില്‍ നിന്ന് കണ്ടെത്താനായില്ല.

ഡല്‍ഹി സര്‍വകലാശാലയില്‍ എം.എ ബുദ്ധിസ്റ്റ് സ്റ്റഡീസ് വിദ്യാര്‍ത്ഥിയാണ് അങ്കിവ് ബെസോയ. എന്നാല്‍ എന്‍.എസ്.യു.ഐയുടെ ആരോപണങ്ങള്‍ എ.ബി.വി.പി തള്ളി. ഡല്‍ഹി സര്‍വകലാശാല രേഖകള്‍ പരിശോധിച്ചാണ് ബെസോയക്ക് പ്രവേശനം നല്‍കിയതെന്നാണ് വാദം.

Tags:    

Similar News