എം.എല്‍.എമാരെ കടത്താന്‍ സൈനിക വിമാനമെന്ന് കുമാരസ്വാമി

മഹാരാഷ്ട്രയിലെ ബി.ജെ.പി സര്‍ക്കാര്‍ എം.എല്‍.എമാര്‍ക്ക് താവളമൊരുക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും കുമാരസ്വാമി ആരോപിച്ചു.

Update: 2018-09-20 12:38 GMT
Advertising

കര്‍ണാടക സര്‍ക്കാരിനെ താഴെയിറക്കാന്‍ ബി.ജെ.പി സൈനിക വിമാനം ഉപയോഗിച്ച് നീക്കം നടത്തിയെന്ന ഗുരുതര ആരോപണവുമായി മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. ബി.ജെ.പിയും യെദ്യൂരപ്പയും എല്ലാ പരിധിയും ലംഘിച്ചിരിക്കുകയാണെന്നും ഞങ്ങളുടെ ചില എം.എല്‍.എമാരോട് അവരെ സൈനിക വിമാനത്തില്‍ മുംബൈയിലേക്കും പുണെയിലേക്കും കൊണ്ടുപോയി തിരികെ ബെംഗളൂരുവില്‍ എത്തിച്ച് വിധാന്‍ സൗധയില്‍ വിശ്വാസ വോട്ടെടുപ്പ് വേളയില്‍ ഹാജരാക്കാമെന്നാണ് പറഞ്ഞതെന്നും അദ്ദേഹം ആരോപിച്ചു. മഹാരാഷ്ട്രയിലെ ബി.ജെ.പി സര്‍ക്കാര്‍ എം.എല്‍.എമാര്‍ക്ക് താവളമൊരുക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും കുമാരസ്വാമി ആരോപിച്ചു.

Tags:    

Similar News