വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ച്ചക്കുള്ള ഇംറാന്‍ ഖാന്‍റെ ക്ഷണം സ്വീകരിച്ച് ഇന്ത്യ

കാശ്മീരുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ തുറന്ന ചര്‍ച്ചക്ക് സന്നദ്ധത അറയിച്ച് പാക് പ്രധാനമന്ത്രി ഇംറാന്‍ഖാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു

Update: 2018-09-20 14:12 GMT
Advertising

വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ച്ചക്കുള്ള പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍റെ ക്ഷണം സ്വീകരിച്ച് ഇന്ത്യ. വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പാക് വിദേശകാര്യ മന്ത്രിയുമായി ഐക്യരാഷ്ട്ര സഭ പൊതു സമ്മേളനത്തിനിടയില്‍ കൂടിക്കാഴ്ച നടത്തുമെന്ന് കേന്ദ്ര വിദേശകാര്യ വക്താവ് അറിയിച്ചു. അതേസമയം ഉഭയകക്ഷി ചര്‍ച്ച പുനരാരംഭിക്കാനുള്ള പാക് പ്രധാനമന്ത്രിയുടെ നിര്‍ദേശം ഇന്ത്യ തള്ളി. ചര്‍ച്ചകള്‍ പുനരാരംഭിക്കുന്ന കാര്യത്തില്‍ ഇന്ത്യയുടെ നിലപാടില്‍ മാറ്റമില്ലെന്ന് വിദേശകാര്യ വക്താവ് വ്യക്തമാക്കി.

കാശ്മീരുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ തുറന്ന ചര്‍ച്ചക്ക് സന്നദ്ധത അറയിച്ച് പാക് പ്രധാനമന്ത്രി ഇംറാന്‍ഖാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. ചര്‍ച്ചകളുടെ തുടക്കമെന്ന നിലയില്‍ ഈ മാസം അവസാനം ന്യയോര്‍ക്കില്‍ നടക്കുന്ന ഐക്യരാഷ്ട്ര സഭ പൊതു സമ്മേളനത്തിനിടയില്‍ വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ച നടത്താമെന്ന നിര്‍ദേശവും ഇംറാന്‍ ഖാന്‍ മുന്നോട്ട് വെച്ചിരുന്നു. ഇത് പരിഗണിച്ച് പാക് വിദേശകാര്യ മന്ത്രി ഷാഹ് മുഹമ്മദ് ഖുറേഷിയുമായി സുഷമ്മ സ്വരാജ് കൂടിക്കാഴ്ച നടത്തുമെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ അറിയിച്ചു.

കൂടിക്കാഴ്ച്ചയുടെ അജണ്ടകള്‍ നിശ്ചയിച്ചിട്ടില്ല. എന്നാല്‍ ബി.എസ്.എഫ് ജവാനെ കൊലപ്പെടുത്തി, മൃദശരീരം വികൃതമാക്കിയ പാക് സൈന്യത്തിന്റെ നടപടി കൂടിക്കാഴ്ചയില്‍ ഉന്നയിക്കുമെന്നും വിദേശകാര്യ വക്താവ് അറിയിച്ചു.

Tags:    

Similar News