ഗോവയിലെ അധികാര തര്‍ക്കം; കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബിജെപി പക്ഷത്തേക്ക് ചായുന്നതായി സൂചന  

Update: 2018-09-21 06:22 GMT
Advertising

ഗോവയില്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബിജെപി പക്ഷത്തേക്ക് ചായുന്നതായി റിപ്പോര്‍ട്ടുകള്‍. ഘടകക്ഷികളും ബിജെപിയുമായുള്ള അധികാരതര്‍ക്കം രൂക്ഷമായി തുടരുന്നതിനിടെയാണ് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബിജെപിയുമായി അടക്കുന്നതായി സൂചനകള്‍ ലഭിച്ചത്. ഇതിനിടെ കോണ്‍ഗ്രസിന്‍റെ രണ്ട് എം.എല്‍.എമാര്‍ കഴിഞ്ഞദിവസം വിദേശത്തേക്ക് പോയതും സംശയങ്ങള്‍ ബലപ്പെടുത്തുന്നു.

ഗോവയില്‍ സര്‍ക്കാറിനുള്ളില്‍ അധികാര വടംവലി രൂക്ഷമായിരിക്കേയാണ് ബിജെപിക്ക് ആശ്വാസമായുള്ള കോണ്‍ഗ്രസ് എം.എല്‍.എമാരുടെ ചാഞ്ചാട്ടം. സര്‍ക്കാര്‍ രൂപികരിക്കാന്‍ ഭൂരിപക്ഷമുണ്ടെന്ന വ്യക്തമാക്കി ഗവര്‍ണര്‍ മൃദുല സിന്‍ഹയെ കണ്ട കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ പലരും ബിജെപിയുമായി അടുക്കുന്നതായായാണ് ഗോവ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിര്‍ണ്ണായകമായ സമയത്ത് എം.എല്‍.എമാരായ ജെന്നിഫര്‍ മോന്‍സെരാറ്റെ ചൈനയിലേക്കും ഫിലിപ്പി നെരി റോഡ്രിഗസ് യൂറോപ്പിലേക്കും യാത്ര പോയതും സംശയങ്ങള്‍ക്ക് ആക്കം കൂട്ടുകയാണ്. എന്നാല്‍ ഇരുവരും പാര്‍ട്ടിയുടെ അറിവോടെയാണ് യാത്ര പോയതെന്ന് കോണ്‍ഗ്രസ് അറിയിച്ചു. പാര്‍ട്ടി എപ്പോള്‍ ആവശ്യപ്പെട്ടാലും തിരികെ വരാന്‍ ഇരുവരും സന്നദ്ധരാണെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കുന്നത്. മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ അസുഖബാധിതനായതോടെ ഡെപ്യൂട്ടി മുഖ്യമന്ത്രിയായി ഘടകക്ഷിയായ എം.ജി.പി നേതാവിനെ നിയോഗിക്കാന്‍ തീരുമാനിച്ചതോടെയാണ് പൊട്ടിത്തറി ഉണ്ടായത്. തീരുമാനം അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടിയുടെ നിലപാട്. 40 അംഗ ഗോവ നിയമസഭയില്‍ 16 എംഎല്‍എമാരുള്ള കോണ്‍ഗ്രസാണ് ഏറ്റവും വലിയ ഒറ്റകക്ഷി. 21 എംഎല്‍എമാരുടെ പിന്തുണയാണ് സര്‍ക്കാര‍് രൂപികരിക്കാന്‍ ആവശ്യമായത്.

Tags:    

Similar News