ഡോ. കഫീൽ ഖാൻ വീണ്ടും അറസ്റ്റിൽ; കസ്റ്റഡിയിലെടുത്തത് യു.പി ആശുപത്രിയിൽ കുഞ്ഞുങ്ങളെ പരിശോധിച്ചതിന് 

Update: 2018-09-23 05:18 GMT
Advertising

ഉത്തർപ്രദേശിലെ ബി.ആർ.ഡി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഓക്‌സിജൻ ലഭിക്കാതെ കുഞ്ഞുങ്ങൾ മരിച്ച സംഭവത്തിൽ ആദിത്യനാഥ് സർക്കാർ ജയിലിലടച്ച ഡോക്ടർ കഫീൽ ഖാൻ ശനിയാഴ്ച വീണ്ടും അറസ്റ്റിലായി. 70 കുഞ്ഞുങ്ങൾ 'ദുരൂഹ പനി' ബാധിച്ച് മരണപ്പെട്ട ബഹ്‌റായിച്ച് ആശുപത്രിയിൽ കുഞ്ഞുങ്ങളെ പരിശോധിച്ചതിനാണ് ഉത്തർപ്രദേശ് പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

45 ദിവസത്തിനുള്ളിൽ 70 കുഞ്ഞുങ്ങൾ മരണപ്പെട്ടത് മൂലം ബഹ്‌റായിച്ച് ആശുപത്രി വാർത്തകളിൽ ഇടം നേടിയിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞുങ്ങളുടെ മാതാ പിതാക്കളോട് സംസാരിച്ച ശേഷം 'ദുരൂഹ പനി' മൂലമാണ് കുട്ടികൾ മരണപ്പെട്ടതെന്ന ഡോക്ടർമാരുടെ വാദം കഫീൽ ഖാനും അദ്ദേഹത്തിന്റെ കൂടെ വന്നവരും തള്ളിക്കളഞ്ഞു. മസ്തിഷ്കവീക്കത്തിന്റേതിന് തുല്യമായ രോഗ ലക്ഷണങ്ങളാണ് കുഞ്ഞുങ്ങളിൽ കണ്ടതെന്നും ഡോക്ടർ കഫീൽ ഖാൻ പറഞ്ഞു.

Full View

എന്നാൽ, സംഭവത്തെ കുറിച്ച് അറിഞ്ഞ പോലീസ് ഉടനെ സ്ഥലത്തെത്തുകയും അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് സിംബൗളി ഷുഗർ മിൽ ഗസ്റ്റ് ഹൌസിലേക്ക് മാറ്റി. അതെസമയം, തന്റെ സഹോദരനെ പോലീസ് അന്യായമായി അറസ്റ്റ് ചെയ്തിരിക്കുകയാണെന്ന് കഫീൽ ഖാന്റെ സഹോദരൻ ആദിൽ അഹ്മദ് ഖാൻ മാധ്യമങ്ങൾക്ക് മുമ്പിൽ ആരോപിച്ചു. കഫീൽ ഖാനെ കാണാൻ പോലീസ് തന്നെയും കുടുംബത്തെയും അനുവദിക്കുന്നില്ലെന്നും അദ്ദേഹത്തെ മോചിപ്പിക്കുന്നത് വരെ തങ്ങൾ ഗസ്റ്റ് ഹൌസിസിന് മുമ്പിൽ സമരം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ബഹ്‌റായിച്ച് ആശുപത്രിയിലെ ഡോക്ടർമാരുടെ വാദം തള്ളിക്കളഞ്ഞത് മാത്രമാണ് തന്റെ സഹോദരൻ ചെയ്ത തെറ്റ് എന്നും അദ്ദേഹം പറഞ്ഞു.

Posted by Drkafeelkhan on Saturday, September 22, 2018
Tags:    

Similar News